ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തിയുടെ പു​ന​ർനി​ർ​മാ​ണ​ത്തി​ന് 14 കോ​ടി രൂ​പ; കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടുമെന്ന് ഡോ.​ പി.​കെ. ​ബി​ജു എംപി

പഴയന്നൂർ: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ പ​ഴ​യ​ന്നൂ​രി​ലെ ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ന​ബാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള​ള വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​രി​ശ്ര​മി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു.

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു എംപി. ചീ​ര​ക്കു​ഴി പ​ദ്ധ​തി​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും, ജ​ല​വി​ഭ​വ വ​കു​പ്പി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കും.

പ​ദ്ധ​തി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പ​ധി​കൃ​ത​ർ 14 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ഇ​തി​ന​കം ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട ്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ചീ​ര​ക്കു​ഴി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​ഴ​യ​ന്നൂ​ർ, കൊ​ണ്ടാഴി, ​പാ​ഞ്ഞാ​ൾ, വ​ള​ള​ത്തോ​ൾ ന​ഗ​ർ, ദേ​ശ​മം​ഗ​ലം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 987 ഹെ​ക്ട​ർ കൃ​ഷി സ്ഥ​ല​ത്തേ​ക്ക് വെ​ള​ള​മെ​ത്തി​ക്കു​ന്ന​തി​നു​ള​ള ഏ​ക ജ​ല​സ്രോ​ത​സാ​ണ് ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി.

അ​തു​കൊ​ണ്ട ് ത​ന്നെ പ​ദ്ധ​തി​യു​ടെ പു​ന​ർ​നി​ർ​മാ​ണം അ​ടി​യ​ന്തി​ര പ്ര​ധാ​ന്യ​ത്തേ​ടെ പൂ​ർ​ത്തി​യ​ക്കേ​ണ്ട തു​ണ്ട ്. 1957 ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 1968ലാ​ണ്. പ​ഴ​യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ൻ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ​ശ്രീ​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എ​ൻ.​വി.​നാ​രാ​യ​ണ​ൻ​കു​ട്ടി, പി.​എ​സ്.​സു​ലൈ​മാ​ൻ, ചീ​ര​ക്ക​ഴു​ഴി ഇ​റി​ഗേ​ഷ​ൻ അ​സി.​എ​ൻജിനീ​യ​ർ കെ. എ.​ ജോ​യ് ​എന്നി​വ​ർ എം.​പി​യോ​ടൊ​പ്പ​മു​ണ്ടായി​രു​ന്നു.

Related posts