പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ ഓ​ഫീ​സ് ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ക്ലർ​ക്ക്സ്; നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്; ക​ള​ക്ട​ർക്ക് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടെന്നും അസോസിയേഷൻ

തൃ​ശൂ​ർ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേശ പ്ര​കാ​രം വി​ട്ടു​കൊ​ടു​ത്ത കേ​ര​ള അ​ഡ്വ​ക്കേ​റ്റ്സ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ യൂ​ണി​റ്റി​ന്‍റെ ക​ള​ക്ട​റേ​റ്റി​ലെ ഓ​ഫീ​സ് തി​രി​ച്ചുന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ർ​ച്ച് ന​ട​ത്തു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽനി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും. അ​ന്നേ ദി​വ​സം ക്ല​ർ​ക്കു​മാ​ർ പ​ണി​മു​ട​ക്കി​യാ​ണ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ക. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നു ഹാ​ൾ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്തു ത​ന്നെ യാ​തൊ​രു ത​ട​സ​വും കൂ​ടാ​തെ​യാ​ണ് വി​ട്ടുന​ൽ​കി​യ​ത്.

450 അം​ഗ​ങ്ങ​ളു​ള്ള അ​സോ​സി​യേ​ഷ​ന് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ മു​റി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നേ​ര​ത്തെ പ​റ​ഞ്ഞ വ​ലിപ്പ​മു​ള്ള മു​റി ന​ൽ​കി​യി​ല്ല​ത്രേ. അ​തി​നാ​ലാ​ണ് ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​ത്തി​ലു​ള്ള മു​റി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഹാ​ൾ തി​രി​ച്ചുന​ൽ​കാ​ൻ നേ​രി​ട്ടു ക​ണ്ടും അ​പേ​ക്ഷ ന​ൽ​കു​ക​യും മ​ന്ത്രി​മാ​ർ മു​ഖേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും ക​ള​ക്ട​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത​ത്രേ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​വി.​സ​ന്തോ​ഷ്, ക​മ്മി​റ്റി​യം​ഗം സി.​പി.​പോ​ൾ​സ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി​ശ്വ​നാ​ഥ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സു​ധീ​ർ, സെ​ക്ര​ട്ട​റി പി.​പ്ര​താ​പ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts