മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ ആ​റു ജി​ല്ല​ക​ൾ​ക്ക് അ​വ​ധി, ട്രെ​യി​നു​ക​ളും വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി; ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേദിച്ചു

 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റിന് പി​ന്നാ​ലെ ചെ​ന്നൈ​യി​ല​ട​ക്കം ക​ന​ത്ത മ​ഴ തു​ട​രു​ന്നു. രാ​ത്രി പെ​യ്ത മ​ഴ​യി​ല്‍ ചെ​ന്നൈ ന​ഗ​ര​ത്തി​ല​ട​ക്കം വെ​ള്ളം ക​യ​റി

ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശും ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ഇ​റ​ക്കി. വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം ചെ​ന്നൈ​യി​ലേ​ക്കു​ള്ള 6 ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി. വ​ട​ക്ക​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​പ്പോ​ഴും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ മി​ക്ക​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍, ചെ​ങ്ക​ല്‍​പ്പെ​ട്ട്, കാ​ഞ്ചീ​പു​രം, റാ​ണി​പ്പെ​ട്ട്, വി​ഴു​പ്പു​റം ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മാ​ത്ര​മ​ല്ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് വ​രെ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.ചെ​ന്നൈ: മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ന്നൈ​യ​ട​ക്കം ആ​റു ജി​ല്ല​ക​ൾ​ക്ക് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍, ചെ​ങ്ക​ല്‍​പ്പെ​ട്ട്, കാ​ഞ്ചീ​പു​രം, റാ​ണി​പ്പെ​ട്ട്, വി​ഴു​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 20 വി​മാ​ന​സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. എ​ട്ടെ​ണ്ണം ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടു. വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം ചെ​ന്നൈ​യി​ലേ​ക്കു​ള്ള ആ​റു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment