താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ആക്രമണം; 700 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ഗാ​സ സി​റ്റി: താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.

റ​ഫ​യി​ലും ഖാ​ന്‍ യൂ​നു​സി​ലു​മ​ട​ക്കം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 700 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​ബ​ലി​യ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലും ഒ​ട്ടേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ല്‍​ഫ​ലൂ​ജ​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ വി​ഖ്യാ​ത പ​ല​സ്തീ​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ സൂ​ഫി​യാ​ന്‍ താ​യി​ഹും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​ട്ടു​ണ്ട്.

ഹ​മാ​സി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ര​യു​ദ്ധം ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.എ​ന്നാ​ല്‍ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഹ​മാ​സ്.

ഹ​മാ​സി​ന്‍റെ ഭൂ​ഗ​ര്‍​ഭ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്കു​ള്ള 800 പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യും ഇ​തി​ല്‍ 500 എ​ണ്ണം ന​ശി​പ്പി​ച്ചു​വെ​ന്നും ഇ​സ്ര​യേ​ല്‍ സേ​ന ഇ​റ​ക്കി​യ അ​റി​യി​പ്പി​ലു​ണ്ട്. പു​തി​യ ക​ണ​ക്കു​ക​ള്‍ കൂ​ടി ചേ​ര്‍​ത്താ​ല്‍ ഗാ​സ​യി​ല്‍ ഇ​തു​വ​രെ കൊ​ല്ലു​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 15,000 ക​വി​ഞ്ഞു.

ഇ​തി​ല്‍ ആ​റാ​യി​ര​ത്തി​ല​ധി​കം പേ​രും കു​ട്ടി​ക​ളാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ഈ​ജി​പ്റ്റി​ല്‍ നി​ന്നും സ​ഹാ​യ​വു​മാ​യെ​ത്തി​യ ട്ര​ക്കു​ക​ള്‍ ഗാ​സ​യി​ലേ​ക്ക് ക​ട​ന്നു പോ​കാ​ന്‍ അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ഒ​ട്ട​ന​വ​ധി പേ​രാ​ണ് ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ അ​ല​യു​ന്ന​ത്.

Related posts

Leave a Comment