ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയത് 36 ചാക്കുകളിലായി നിരോധിച്ച നോട്ടുകള്‍, ഉപേക്ഷിക്കപ്പെട്ട നോട്ടുകളുടെ മൂല്യം കോടികള്‍, രാത്രിയില്‍ വന്ന വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷണം, സംഭവത്തില്‍ ദുരൂഹത

രണ്ടുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചശേഷം രാജ്യത്തിന്റെ പലഭാഗത്തു നിന്നായി നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്തുള്ള മദവാര എന്ന സ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലത്ത് മുപ്പത്തിയാറ് ചാക്കുകളിലായി നിരോധിച്ച 500,1000 നോട്ടുകള്‍ കണ്ടെത്തി. നോട്ട്കളെല്ലാം കീറിയ അവസ്ഥയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രാത്രിയില്‍ ലോറിയിലാണ് ചാക്കുകളിലാക്കി നോട്ടുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടികളുടെ മൂല്യമുണ്ടായിരുന്ന നോട്ട്കളാണ് ഉപേക്ഷിച്ചത്. കള്ളപ്പണം വന്‍ തോതില്‍ ഒളിപ്പിച്ചവര്‍ ഇനി അതൊരിക്കലും വെളുപ്പിച്ചെടുക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഉപേക്ഷിച്ചതെന്ന് കരുതുന്നത്.

നിരോധിച്ച നോട്ടുകള്‍ വലിയ അളവില്‍ സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും നിന്നും നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.

Related posts