ചെ​ന്നി​ത്ത​ല​യു​ടെ പു​തു​വ​ര്‍​ഷം ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം; ഒ​രു ദി​വ​സം അ​വ​രോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷ്യ​മു​ണ്ട്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഈ ​​​വ​​​ര്‍​ഷ​​​വും പു​​​തു​​​വ​​​ത്സ​​​രം ആ​​​ദി​​​വാ​​​സി​​​ക​​​ള്‍​ക്കൊ​​​പ്പം ആ​​​ഘോ​​​ഷി​​​ക്കും. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ 16-ാംഗാ​​​ന്ധി​​​ഗ്രാ​​​മം പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് 2026 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഗു​​​രു​​​വാ​​​യൂ​​​ര്‍ പു​​​ന്ന​​​യൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് നാ​​​യാ​​​ടി എ​​​സ്‌​​​സി കോ​​​ള​​​നി​​​യി​​​ല്‍(​​​അ​​​ക​​​ലാ​​​ട് മൂ​​​നൈ​​​നി) അ​​​ദ്ദേ​​​ഹം കോ​​​ള​​​നി​​​വാ​​​സി​​​ക​​​ള്‍​ക്കൊ​​​പ്പം പു​​​തു​​​വ​​​ത്സ​​​രം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ 15 വ​​​ര്‍​ഷ​​​മാ​​​യി പു​​​തുവ​​​ത്സ​​​ര​​​ദി​​​നം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​ദി​​​വാ​​​സി ഗ്ര​​​മ​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് ആ​​​ഘോ​​​ഷി​​​ക്കു​​ന്ന​​ത്. ആ​​​ദി​​​വാ​​​സി-​​​ദ​​​ളി​​​ത് കോ​​​ള​​​നി​​​ക​​​ളി​​​ല്‍ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ടു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നതും അ​​​വ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​ണ് ല​​​ക്ഷ്യം.

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ആ​​​ദി​​​വാ​​​സി ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മാ​​​യാ​​​ണ് ഗാ​​​ന്ധി​​​ഗ്രാ​​​മം പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്.

ആ​​​ദ്യ​​​ത​​​വ​​​ണ കോ​​​ള​​​നി​​​വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി സ​​​ര്‍​ക്കാ​​​രി​​​നെ​​​ക്കൊ​​​ണ്ട് ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. പി​​​ന്നീ​​​ട് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും പു​​​തു​​​വ​​​ര്‍​ഷം അ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് ആ​​​ഘോ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

Related posts

Leave a Comment