ആ​ല​പ്പു​ഴ​യി​ലെ കാ​ഴ്ച കാ​ണാ​ൻ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി ചെ​ന്നൈ സ്വ​ദേ​ശി​ക​ൾ; ഹെ​ലി​പാ​ഡൊ​രു​ക്കി പു​ന്ന​മ​ട​യി​ലെ ഹോ​ട്ട​ലു​ക​ളും

ആലപ്പുഴ: ആല​പ്പു​ഴ​യി​ലെ​യും കു​ട്ട​നാ​ട്ടി​ലെയും ​കാ​ഴ്ച​ക​ൾ കാ​ണാ​നും കാ​യ​ൽ സ​വാ​രി ന​ട​ത്താ​നും ഇ​നി ആ​കാ​ശമാ​ർ​ഗവും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ട്ടനാ​ട്ടി​ലെ​ത്താം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഹെ​ലി​കോ​പ്റ്റ​റി​ൽ ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള സം​ഘം ആ​ല​പ്പു​ഴ​യി​ലെ​ത്തി.

ആ​ല​പ്പു​ഴ പു​ന്ന​മ​ട​യി​ലെ റ​മ​ദാ​ ഹോ​ട്ട​ലി​ന്‍റെ ഹെ​ലി​പാ​ഡി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. കാ​യ​ൽ ടൂ​റി​സ​വും ഒ​പ്പം ഡെ​സ്റ്റി​നേ​ഷ​ൻ ടൂ​റി​സ​വും വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഹോ​ട്ട​ലു​ക​ളും മ​റ്റും ടൂ​റി​സം മേ​ഖ​ല​യി​ൽ ഇ​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തു​വ​ർ​ഷ​വും ക്രി​സ്മ​സും ഒ​ക്കെ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹൗ​സ് ബോ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും പൂ​ർ​ണമാ​യും നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലൂ​ടെ​യു​ള്ള കാ​ൽസ​വാ​രി​യും അ​തി​നു​ശേ​ഷം ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ല​പ്പു​ഴ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഒ​പ്പം ഇ​ന്ത്യ​യി​ലെ മ​റ്റ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണ​വും അ​പ​ക​ട​ങ്ങ​ളും ഒ​ക്കെ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി എ​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു ടൂ​റി​സം മേ​ഖ​ല​യാ​യി കേ​ര​ളം മാ​റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് കൂ​ടി​യാ​ണ് കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ല​പ്പു​ഴ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഹെ​ലി​കോ​പ്റ്റ​ർ ടൂ​റി​സ​വും ഇ​പ്പോ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment