കത്തിനെച്ചൊല്ലി പ്രതിഷേധം! ചെന്നിത്തലയ്ക്കെതിരേ എ ഗ്രൂപ്പ്; ക​ത്ത് അ​യ​ച്ചോ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ.​സി ജോ​സ‍​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യ​മി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യ്ക്കി​ട​യാ​ക്കി​യെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശ​ന​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. എ ​ഗ്രൂ​പ്പാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യ​മി​ച്ച​ത് ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് സോ​ണി​യാ ഗാ​ന്ധി​ക്ക​യ​ച്ച ക​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല സൂ​ചി​പ്പി​ച്ച​താ​യാ​ണ് വി​വ​രം.

ഇ​ത്ത​ര​മൊ​രു ക​ത്ത് അ​യ​ച്ചോ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ​നു​മാ​യ കെ.​സി ജോ​സ‍​ഫ് പ​റ​ഞ്ഞു.

സോ​ണി​യാ ഗാ​ന്ധി​ക്ക​യ​ച്ച ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം ത​നി​ക്ക​റി​യി​ല്ല. പ്ര​തീ​ക്ഷി​ച്ച പോ​ലെ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ല​ഭി​ക്കാ​ത്ത​താ​ണ് പ​രാ​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

സം​ഘ​ട​നാ​പ​ര​മാ​യ പ്ര​ശ്ന​മു​ണ്ടാ​യ വ​യ​നാ​ട്ടി​ലും പാ​ല​ക്കാ​ട്ടും ഇ​രി​ക്കൂ​രും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഓ​ടി​യെ​ത്തി​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​പ്പ​റ്റി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എ​ഐ​സി​സി അ​ധ്യ​ക്ഷ​യ്ക്ക് ന​ൽ​കി​യ​ത് സ​മ​ഗ്ര​മാ​യ റി​പ്പോ‍​ർ​ട്ടാ​ണ് – കെ.​സി ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ താ​ൻ അ​ഞ്ചു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധ്യ​ക്ഷ​നാ​യി കൊ​ണ്ടു​വ​ന്ന​ത് അ​ദ്ദേ​ഹം പോ​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment