ര​ണ്ടാം ത​രം​ഗം കെ​ട്ട​ട​ങ്ങു​ന്നു ! തു​ട​ർ​ച്ച​യാ​യി ഏ​ഴാംദി​വ​സ​വും ടി​പി​ആ​ർ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ; കോവിഡ് കുറയുന്നു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ൽ രാ​ജ്യ​ത്ത് ഉ​യ​രു​ന്ന​ത് ആ​ശ്വാ​സ ക​ണ​ക്കു​ക​ൾ. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1,52,734 കേ​സു​ക​ളാ​ണ്.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ഏ​ഴാം ദി​വ​സ​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി.

3,128 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും 2,38,022 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,80,47,534 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 3,29,100 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.

ആ​കെ 2,56,92,342 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 20,26,092 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 21,31,54,129 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം ആ​ദ്യം ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന കേ​സു​ക​ൾ ഒ​രു ദി​വ​സം 4.14 ല​ക്ഷ​ത്തി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക​ളി​ലാ​യി കേ​സു​ക​ളി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ട്.

ര​ണ്ടാം ത​രം​ഗം കെ​ട്ട​ട​ങ്ങു​ന്നു

കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കു​റ​യു​ന്ന​തും രാ​ജ്യ​ത്തെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കെ​ട്ട​ട​ങ്ങു​ന്ന സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​തി​ദി​ന​മ​ര​ണ​സം​ഖ്യ മൂ​വാ​യി​ര​ത്തി​ന് താ​ഴെ​യാ​ണി​പ്പോ​ൾ.

പ്ര​തി​വാ​ര സം​ഖ്യ​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യേ​ക്കാ​ൾ 5000 ത്തോ​ളം മ​ര​ണ​ങ്ങ​ളു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ 24000 മ​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തി​ന് മു​ന്പു​ള്ള ആ​ഴ്ച​യി​ൽ 29000 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നാ​യു​ള്ള ആ​വ​ശ്യം കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ല​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment