കു​റ്റ​സ​മ്മ​ത മൊ​ഴി​! സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച സം​ഭ​വം; പ്ര​തി ചെ​റാ​യി​ലെ ജ്വ​ല്ല​റി​യി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി

ചെ​റാ​യി: പ​രി​ച​യം ന​ടി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ ദി​വ​സം ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി ചെ​റാ​യി​ലെ ജ്വ​ല്ല​റി​യി​ലും ത​ട്ടി​പ്പ് ന​ട​ത്തി.

പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഷാ​നി​ക് ഷാ​ജി(18)​യാ​ണ് ദേ​വ​സ്വം ന​ട​യി​ലെ ജ്വ​ല്ല​റി​യി​ല്‍​നി​ന്നും സ​മാ​ന രീ​തി​യി​ല്‍ സ്വ​ര്‍​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ച​ത്.

ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ന​ട​ത്തി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ലാ​ണ് പ്ര​തി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഈ ​മാ​സം ഒ​മ്പ​തി​നു ചെ​റാ​യി ദേ​വ​സ്വം ന​ട​യ്ക്ക് തെ​ക്ക് മാ​റി​യു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ല്‍​നി​ന്നും ര​ണ്ടേ​മു​ക്കാ​ല്‍ ഗ്രാം ​വ​രു​ന്ന കു​ട്ടി​വ​ള​യാ​ണ് പ്ര​തി വാ​ങ്ങി മു​ങ്ങി​യ​ത്.

സു​ഹൃ​ത്താ​യ സു​രേ​ഷി​ന്‍റെ മ​ക​നാ​ണെ​ന്ന് തെ​റ്റ​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ​ത്രേ.

ജ്വ​ല്ല​റി​യി​ൽ എ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​ന്നേ ഉ​ട​മ​യെ പ്ര​തി ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഞാ​ന്‍ ചെ​റാ​യി സെ​ന്‍റ് റോ​സ് പ​ള്ളി​ക്ക​ടു​ത്തു​ള്ള സു​ഹൃ​ത്ത് സു​രേ​ഷ് ആ​ണെ​ന്നും എ​ന്‍റെ മ​ക​ന്‍ വ​രു​മ്പോ​ള്‍ ഒ​രു കു​ട്ടി​വ​ള കൊ​ടു​ത്തു​വി​ട​ണ​മെ​ന്നും പ​ണം ഞാ​ന്‍ ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ത​രാ​മെ​ന്നും വി​ളി​ച്ച​റി​യി​ച്ച​ത്രേ.

ഇ​തു പ്ര​കാ​രം പ്ര​തി സു​ഹൃ​ത്തി​ന്‍റെ മ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞ് ജ്വ​ല്ല​റി​യി​ലെ​ത്തി വ​ള​യും വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സു​രേ​ഷ് എ​ന്നു പേ​രു​ള്ള സു​ഹൃ​ത്തി​നെ വി​ളി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഉ​ട​മ മു​ന​മ്പം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment