കി​​ഫ്ബി​​യു​​ടെ പേ​​രി​​ൽ ഭൂ​​മി​​ കും​​ഭ​​കോ​​ണ​​ം; സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി മോ​​​ശ​​​മാ​​​ക്കി​​​യ​​​തി​​​ൽ കി​​​ഫ്ബി ക്ര​​​മ​​​ക്കേ​​​ടി​​​നും പ​​​ങ്കെന്ന് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ടും ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​വും വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. എ​​​ന്ത് ആ​​​വ​​​ശ്യ​​​ത്തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ കി​​​ഫ്ബി സി​​​ഇ​​​ഒ ഡോ. ​​​കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ട്ടും 5,366 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 12,727 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി. വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​വും ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്താ​​​കും അ​​​ന്വേ​​​ഷ​​​ണ​​​വും വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള കി​​​ഫ്ബി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യും ന​​​ട​​​പ്പാ​​​ക്കു​​​ക. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ്ഥി​​​തി ഗു​​​രു​​​ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​തി​​​ൽ കി​​​ഫ്ബി ക്ര​​​മ​​​ക്കേ​​​ടി​​​നു വ​​​ലി​​​യ പ​​​ങ്കു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ക​​​ണ്ണൂ​​​രി​​​ൽ 1000 ഏ​​​ക്ക​​​ർ ഭൂ​​​മി 2,489 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ കി​​​ൻ​​​ഫ്ര വ​​​ഴി ഏ​​​റ്റെ​​​ടു​​​ത്തു. പ​​​ല ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ നി​​​ല​​​വി​​​ൽ ഇ​​​ല്ല. വ​​​ൻ ഭൂ​​​മി കും​​​ഭ​​​കോ​​​ണം ഇ​​​തു​​​വ​​​ഴി ന​​​ട​​​ന്ന​​​താ​​​യാ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 2020 മു​​​ത​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി യാ​​​തൊ​​​രു വ്യ​​​വ​​​സാ​​​യ സംരംഭവും ആ​​​രം​​​ഭി​​​ച്ചി​​​ല്ല. ഈ ​​​ഭൂ​​​മി​​​ക്ക് അ​​​ഞ്ചി​​​ലൊ​​​ന്നു വി​​​ല​​​പോ​​​ലും നി​​​ല​​​വി​​​ൽ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് കി​​​ൻ​​​ഫ്ര​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

ധ​​​ന​​​വ​​​കു​​​പ്പി​​​നെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു കി​​​ഫ്ബി​​​യി​​​ൽ സി​​​ഇ​​​ഒ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ. ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​ക​​​ൾ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ൽ യാ​​​തൊ​​​രു സു​​​താ​​​ര്യ​​​ത​​​യും പാ​​​ലി​​​ച്ചി​​​ല്ല. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കി​​​ഫ്ബി​​​ക്ക് കൈ​​​മാ​​​റി​​​യ മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന നി​​​കു​​​തി​​​യും പെ​​​ട്രോ​​​ൾ സെ​​​സും അ​​ട​​ക്ക​​മു​​​ള്ള തു​​​ക അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് ഫ​​​ണ്ട് ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ​​​ക​​​രം, കി​​​ഫ്ബി​​​യു​​​ടെ വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചു. 2021-22 മു​​​ത​​​ൽ 2024-25 വ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കൈ​​​മാ​​​റി​​​യ തു​​​ക​​​യു​​​ടെ 99.4 ശ​​​ത​​​മാ​​​ന​​​വും കി​​​ഫ്ബി​​​യു​​​ടെ വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കി​​​ഫ്ബി​​​ക്കാ​​​യി ക​​​ണ്ടെ​​​ത്തി​​​യ 61,678.46 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ വ​​​ഴി ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ 48,574.82 കോ​​​ടി​​​യാ​​​യി ചു​​​രു​​​ക്കാ​​​നാ​​​യാ​​​നെ. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തി​​​ന് 13,103 കോ​​​ടി രൂ​​​പ അ​​​ധി​​​കച്ചെ​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

കി​​​ഫ്ബി​​​യി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം റൂ​​​ൾ​​​സ് ഓ​​​ഫ് ബി​​​സി​​​ന​​​സി​​​ന് വി​​​രു​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു. കി​​​ഫ്ബി സി​​​ഇ​​​ഒ​​​യെ എ​​​ക്സ് ഒ​​​ഫീ​​​ഷ്യോൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​തും സം​​​സ്ഥാ​​​ന​​​ത്തെ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​നെ ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തു​​​മെ​​​ല്ലാം ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണ്.

കി​​ഫ്ബി​​: ക​​​ണ്ടെ​​​ത്തി​​​യത് ഗുരുതര ക്രമക്കേടുകൾ

തിരുവനന്തപുരം: വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കി​​ഫ്ബി​​യു​​ടെ പേ​​രി​​ൽ ക​​​ണ്ടെ​​​ത്തി​​​യത് ഗുരുതര ക്രമക്കേ ടുകൾ. മു​​​ൻ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ സു​​​ധാ​​​പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഞ്ചം​​​ഗ വി​​​ദ​​​ഗ്ധ സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ക്രമക്കേ ടുകൾ ചൂണ്ടിക്കാണി ച്ചിട്ടുള്ളത്. മ​​​റ്റു പ്ര​​​ധാ​​​ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ:

  • 40 ത​​​സ്തി​​​ക​​​ക​​​ൾ​​​ക്കു മാ​​​ത്രം സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​യി​​​രി​​​ക്കേ 498 ജോ​​​ലി​​​ക്കാ​​​രാ​​​ണ് കി​​​ഫ്ബി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​ഞ്ചി​​​ത നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണ് ശ​​​ന്പ​​​ള​​​ച്ചെ​​​ല​​​വ് വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്. ധ​​​ന​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​ഘ​​​ട​​​ന പ​​​രി​​​ഷ്ക​​​രി​​​ച്ച​​​ത്.
  • സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽനി​​​ന്നു മാ​​​റി സ്വ​​​ത​​​ന്ത്ര സാ​​​മ്രാ​​​ജ്യ​​​മാ​​​യി കി​​​ഫ്ബി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ക​​​ട​​​മെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​നു വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു
  • കി​​​ഫ്ബി വാ​​​യ്പ​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പു പ​​​രി​​​ധി​​​യി​​​ലെ വാ​​​യ്പ​​​ക​​​ളാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി, ഇ​​​തു​​​വ​​​രെ 25,932.55 കോ​​​ടി രൂ​​​പ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​രി​​​ധി​​​യി​​​ൽനി​​​ന്ന് കേ​​​ന്ദ്രം കു​​​റ​​​ച്ചു. ഇ​​​തു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.
  • കി​​​ഫ്ബി​​​യു​​​ടെ ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്തു​​​ള്ള വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വും പ​​​ലി​​​ശ​​​യ​​​ട​​​ക്ക​​​മു​​​ള്ള ബാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​വും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​ഞ്ചി​​​ത നി​​​കു​​​തി വ​​​ര​​​വു​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്തു​​​ള്ള വാ​​​യ്പ​​​ക​​​ൾ ഇ​​​വി​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽനി​​​ന്നും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും എ​​​ടു​​​ത്ത​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​നു വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യാ​​​യി.
  • 31,681.15 കോ​​​ടി വ​​​രു​​​ന്ന നി​​​ല​​​വി​​​ലെ വാ​​​യ്പാ​​​ബാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ, പ്ര​​​തി​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി പ​​​ലി​​​ശ ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം 396 കോ​​​ടി രൂ​​​പ അ​​​ധി​​​ക ചെ​​​ല​​​വു​​​ണ്ടാ​​​കു​​​ന്നു. പ​​​ലി​​​ശ​​​ച്ചെ​​​ല​​​വി​​​നു പു​​​റ​​​മേ, കി​​​ഫ്ബി​​​യു​​​ടെ ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ മാ​​​തൃ​​​ക ചെ​​​ല​​​വു​​​ക​​​ൾ​​​ക്കും ഇ​​​ട​​​യാ​​​ക്കു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാംകൂ​​​ടി ഇ​​​തു​​​വ​​​രെ ഏ​​​ക​​​ദേ​​​ശം 1,250 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കേ​​​ണ്ടി വ​​​ന്നു.
  • ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും അ​​​സ​​​മ​​​ത്വം: കി​​​ഫ്ബി പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള അ​​​സ​​​മ​​​ത്വം വ​​​ലി​​​യ തോ​​​തി​​​ലു​​​ണ്ടാ​​​യി. മൂ​​​ന്ന് ജി​​​ല്ല​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി 41.6 ശ​​​ത​​​മാ​​​നം പ​​​ദ്ധ​​​തി​​​ക​​​ളും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ഇ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ത്ര​​​മാ​​​യി 52.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.
  • വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​ച്ചെ​​​ല​​​വ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​ച്ചെ​​​ല​​​വി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു.
  • കി​​​ഫ്ബി​​​യു​​​ടെ മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് 181.73 കോ​​​ടി രൂ​​​പ അ​​​ധി​​​ക ചെ​​​ല​​​വ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ണ്ടെ​​​ത്തി.
  • ക​​​ടം പെ​​​രു​​​കു​​​ന്പോ​​​ഴും കി​​​ഫ്ബി നി​​​ക്ഷേ​​​പം. കി​​​ഫ്ബി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സോ​​​വ​​​റി​​​ൻ ഗ്യാ​​​ര​​​ന്‍റി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ 5821 കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളാ​​​യി നി​​​ക്ഷേ​​​പി​​​ച്ചു. ഇ​​​തി​​​ൽ വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വി​​​നു​​​ള്ള 3000 കോ​​​ടി രൂ​​​പ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സോ​​​വ​​​റി​​​ൻ ഗ്യാ​​​ര​​​ണ്ടി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ഇ​​​ത്ര​​​യും തു​​​ക കി​​​ഫ്ബി നി​​​ക്ഷേ​​​പി​​​ച്ച​​​ത് എ​​​ന്തി​​​നാ​​​ണ് എ​​​ന്ന ചോ​​​ദ്യ​​​വും റി​​​പ്പോ​​​ർ​​​ട്ട് ഉ​​​യ​​​ർ​​​ത്തു​​​ന്നു.
  • വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വു ന​​​ട​​​ത്താ​​​നും ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​മാ​​​യി, ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് ഒ​​​ഴി​​​കെ, വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് 70,415.54 കോ​​​ടി ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രും. ഈ ​​​തി​​​രി​​​ച്ച​​​ട​​​വ് 2041-42 വ​​​രെ തു​​​ട​​​രും. ഇ​​​തു വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​നു ക​​​ന​​​ത്ത സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സൃ​​​ഷ്ടി​​​ക്കും.
  • വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​തു ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങി.

ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ:

  • 2016-17 മു​​​ത​​​ൽ 2025-26 വ​​​രെ​​​യു​​​ള്ള 10 വ​​​ർ​​​ഷം സി​​​എ​​​ജി ഓ​​​ഡി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​ക.
  • കി​​​ഫ്ബി​​​യു​​​ടെ വാ​​​യ്പ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​യ്പാ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കി​​​ഫ്ബി​​​യു​​​ടെ മാ​​​ർ​​​ക്ക​​​റ്റ് ബോ​​​റോ​​​യിം​​ഗ് ന​​​ട​​​ത്താ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണം.
  • കി​​​ഫ്ബി​​​യു​​​ടെ വാ​​​യ്പ​​​ക​​​ൾ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​യി ബ​​​ജ​​​റ്റ് വ​​​ഴി തു​​​ക വ​​​ക​​​യി​​​രു​​​ത്ത​​​ണം.
  • കി​​​ഫ്ബി​​​യു​​​ടെ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ, വാ​​​യ്പ എ​​​ന്നി​​​വ കു​​​റ​​​ഞ്ഞ പലിശനിരക്കിലുള്ള വാ​​​യ്പ​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.
  • മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​കു​​​തി​​​യി​​​ൽ നി​​​ന്നും സെ​​​സി​​​ൽ നി​​​ന്നും കി​​​ഫ്ബി​​​ക്ക് ന​​​ൽ​​​കു​​​ന്ന എ​​​സ്ക്രോ, കി​​​ഫ്ബി​​​യു​​​ടെ ക​​​ടം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​പ​​​ക്ഷം നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണം.
  • കി​​​ഫ്ബി​​​യു​​​ടെ നി​​​ല​​​വി​​​ലെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക സം​​​സ്ഥാ​​​ന​​​ത്തെ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്താ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.
  • സി​​​എം​​​ഡി വ​​​ഴി നി​​​യ​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രെ ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു വ​​​രെ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. പ്രോ​​​ജ​​​ക്ട് അ​​​പ്രൈ​​​സ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​നെ പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണം.
  • കി​​​ഫ്ബി​​​യു​​​ടെ സേ​​​വ​​​ന വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണം.
  • കി​​​ഫ്ബി സി​​​ഇ​​​ഒ​​​യു​​​ടെ നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു​​​ക​​​ള​​​യ​​​ണം.
  • കി​​​ഫ്ബി​​​യി​​​ലെ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെ അ​​​ത​​​ത് വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ച് അ​​​യ​​​യ്ക്ക​​​ണം.
  • കി​​​ഫ്ബി​​​യു​​​ടെ കി​​​ഫ്കോ​​​ണ്‍ സം​​​സ്ഥാ​​​ന പ്ലാ​​​നിം​​ഗ് ബോ​​​ർ​​​ഡി​​​ന്‍റെ കീ​​​ഴി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണം.
  • കി​​​ഫ്എം​​​എ​​​ല്ലി​​​ലെ ഷെ​​​യ​​​ർ ഹോ​​​ൾ​​​ഡിം​​ഗ് കെ​​​എ​​​സ്ഐ​​​ഡി​​​സി ഏ​​​റ്റെ​​​ടു​​​ക്ക​​​ണം.

Related posts

Leave a Comment