തിരുവനന്തപുരം: കിഫ്ബിയിൽ കോടികളുടെ ക്രമക്കേടും ഭൂമി കുംഭകോണവും വിദഗ്ധ സമിതി പരിശോധനയിൽ കണ്ടെത്തി. എന്ത് ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നുവെന്നു വ്യക്തമാക്കാതെ കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാമിന്റെ നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കണ്ണൂരിലും പാലക്കാട്ടും 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപ ചെലവഴിച്ചതായും കണ്ടെത്തി. വൻ ക്രമക്കേടുകളും ഭൂമി കുംഭകോണവും കണ്ടെത്തിയ സാഹചര്യത്തിൽ വിശദ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭയിൽ ചർച്ച ചെയ്താകും അന്വേഷണവും വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കിഫ്ബി പുനഃസംഘടനയും നടപ്പാക്കുക. സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതി ഗുരുതര സാഹചര്യത്തിലേക്കു തള്ളിവിട്ടതിൽ കിഫ്ബി ക്രമക്കേടിനു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ പദ്ധതികൾക്കായി കണ്ണൂരിൽ 1000 ഏക്കർ ഭൂമി 2,489 കോടി രൂപ ചെലവിൽ കിൻഫ്ര വഴി ഏറ്റെടുത്തു. പല ഭൂമി ഏറ്റെടുക്കലിനും സർക്കാർ ഉത്തരവുകൾ നിലവിൽ ഇല്ല. വൻ…
Read More