അതിഥികളുടെ വിവാഹാഷോഷം; വധുവിന്‍റെ മുഖത്ത് പൊള്ളലേറ്റു

വി​വാ​ഹ ദി​വ​സം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ശ്രദ്ധയ്ക്ക്  സൂ​ക്ഷി​ച്ചും ക​ണ്ടും ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ വ​രു​ന്ന​ത് മു​ട്ട​ൻ പ​ണി​യാ​യി​രി​ക്കും. ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി. ചൈ​ന​യി​ലാ​ണ് സം​ഭ​വം.

അ​തി​ഥി​ക​ളു​ടെ വി​വാ​ഹാ​ഘോ​ഷ​മാ​ണ് ഇ​വി​ടെ ദു​ര​ന്ത​മാ​യ​ത്.​വ​ധു​വി​നെ​യും വ​ര​നെ​യും വി​വാ​ഹ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ച​ട​ങ്ങി​നി​ട​യി​ൽ സ്പ്രേ ​ചെ​യ്ത പാ​ർ​ട്ടി സ്ട്രീ​മ​ർ ആ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ്ട്രീ​മ​റി​ൽ നി​ന്നു​ള്ള സ്പ്രേ ​ഏ​റ്റ് യു​വ​തി​യു​ടെ മു​ഖ​ത്തും കൈ​ക​ളിലും പൂ​ർ​ണ​മാ​യും പൊ​ള്ള​ലേ​റ്റു. 

 യു​വ​തി​യു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 23ന് ​ആ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം. വി​വാ​ഹ ദി​വ​സ​ത്തെ ചി​ത്ര​ങ്ങ​ളും യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ത​നി​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് യു​വ​തി പൊ​ള്ള​ലേ​റ്റ മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഗ്യാ​സ് ചാ​ർ​ജ്ജ് ചെ​യ്ത സ്ട്രീ​മ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ത​ന്‍റെ രൂ​പ​ത്തി​ല്‍, പ്ര​ത്യേ​കി​ച്ചും മു​ഖ​ത്തു​ണ്ടാ​യ മാ​റ്റ​മെ​ന്നാ​ണ് വ​ധു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ ചൈ​ന​യി​ൽ സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ജ​ന​പ്രി​യ വി​വാ​ഹ ആ​ചാ​ര​മാ​യി സ്ട്രീ​മ​റു​ക​ളു​ടെ ഉ​പ​യോ​ഗം മാ​റി​യ​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വ​ള​രെ ചെ​ല​വ് കു​റ​ഞ്ഞ​തും, വൃ​ത്തി​യാ​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​ണ് ഇ​ത്ത​രം സ്പ്രേ ​സ്ട്രീ​മ​റു​ക​ൾ എ​ന്ന​ത് ത​ന്നെ​യാ​ണ് അ​വ​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടാ​ന്‍ കാ​ര​ണ​വും. എ​ഥ​നോ​ൾ അ​ല്ലെ​ങ്കി​ൽ മീ​ഥെ​യ്ൻ പോ​ലു​ള്ള ജ്വ​ലി​ക്കു​ന്ന ഓ​ർ​ഗാ​നി​ക് ലാ​യ​ക​ങ്ങ​ളി​ൽ ല​യി​പ്പി​ച്ച ഒ​രു റെ​സി​ൻ സം​യു​ക്തം ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വ മ​നു​ഷ്യ​ന്‍റെ തൊ​ലി​ക്ക് അ​പ​ക​ട​ക​ര​വു​മാ​ണ്. സ്‌​പ്രേ ചെ​യ്യു​മ്പോ​ൾ, തീ​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യാ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ  തീ​പി​ടി​ക്കു​ന്ന ഒ​രു എ​യ​റോ​സോ​ൾ ഇ​വ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. 

 

Related posts

Leave a Comment