പത്രക്കെട്ട് എടുക്കാൻ പോയ തക്കംപാർത്ത് പോലീസിനെ വെട്ടിച്ച് പ്രതി ജയിൽ ചാടി

ക​ണ്ണൂ​ർ: പോ​ലീ​സു​കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും പ്ര​തി ത​ട​വ് ചാ​ടി. കോ​യ്യോ​ട് സ്വ​ദേ​ശി ഹ​ർ​ഷാ​ദ് ആ​ണ് ത​ട​വ് ചാ​ടി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ​ത്ര​ക്കെ​ട്ട് എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ൽ ക​യ​റി പ്ര​തി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഗേ​റ്റി​ന് പു​റ​ത്തേ​ക്ക് പോ​യ പ്ര​തി നി​മി​ഷ​നേ​രം കൊ​ണ്ട് ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ന് പി​റ​കി​ൽ ക​യ​റി​പ്പോ​വു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ​ത്ത് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​ർ​ഷാ​ദ്.

ക​ണ്ണ​വം പോ​ലീ​സ് എ​ടു​ത്ത കേ​സി​ൽ 2023 സെ​പ്റ്റം​ബ​ർ മു​ത​ൽ ഹ​ർ​ഷാ​ദ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്നും ചാ​ടി പോ​യ​ത്. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്.

Related posts

Leave a Comment