ചൈനീസ് വെടിക്കെട്ട്! പുതിയതായി ഒരാൾക്കുപോലും ഇന്നലെ കൊറോണ ബാധിച്ചില്ല; ഇറ്റലിയിൽ 2,978 മരണം; ലോകത്താകെ മരണം 8,970

ബീ​ജിം​ങ്: കോ​വി​ഡ് 19 വ​രു​തി​യി​ലാ​ക്കി ചൈ​ന. ഇ​ന്ന​ലെ ചൈ​ന​യി​ൽ പു​തി​യ​താ​യി ആ​ർ​ക്കും വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​തേ​സ​മ​യം വൈ​റ​സ് ബാ​ധി​ച്ച എ​ട്ടു പേ​ർ ഇ​ന്ന​ലെ മ​രി​ച്ചു.

ഇ​തോ​ടെ ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,245ആ​യി. അ​തി​നി​ടെ, ചൈ​ന​യി​ൽ രോ​ഗ​വ്യാ​പ​നം കു​റ​യു​ന്പോ​ൾ യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ള​ട​ക്കം മ​റ്റി​ട​ങ്ങ​ളി​ൽ കൂ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം ലോ​ക​മെ​ന്പാ​ടു​മു​ള്ള കോ​വി​ഡ് 19 കേ​സു​ക​ളി​ൽ 99 ശ​ത​മാ​ന​വും ചൈ​ന​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 45 ശ​ത​മാ​ന​മാ​ണ്.

ഇ​റ്റ​ലി​യി​ൽ ഒ​റ്റ​ദി​വ​സം 475

ഇ​റ്റ​ലി​യെ ഭീ​തി​യി​ലാ​ഴ്ത്തി കൊ​റോ​ണ താ​ണ്ഡ​വം തു​ട​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം 475 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 2,978 എ​ന്ന ക​ണ​ക്കി​ലെ​ത്തി. ഒ​രു ദി​വ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഇ​റ്റ​ലി മ​ര​ണ​നി​ര​ക്കി​ൽ ചൈ​ന​യെ പി​ന്നി​ലാ​ക്കി​യേ​ക്കും.

80,894 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച ചൈ​ന​യി​ൽ 3,245 ആ​ളു​ക​ൾ മ​രി​ച്ചു. എ​ന്നാ​ൽ ഇ​തി​ൻ​റെ പ​കു​തി പോ​ലും ആ​ളു​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്നി​രി​ക്കെ​യാ​ണ് ഇ​റ്റ​ലി​യി​ൽ മ​ര​ണ​സം​ഖ്യ 3,000 ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

4,207 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ഇ​റ്റ​ലി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 35,713 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​റ്റ​ലി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ.

2,257 പേ​രാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക് പ്ര​കാ​രം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ത് ഇ​പ്പോ​ൾ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ട്ടു ശ​ത​മാ​നം വ​രും.

ഫെ​ബ്രു​വ​രി പ​തി​നേ​ഴി​ന് വെ​റും മൂ​ന്നു കേ​സു​ക​ളാ​ണ് ഇ​റ്റ​ലി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​ക​ണ​ക്ക് മു​പ്പ​ത്ത​യ്യാ​യി​ര​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളാ​യി ഇ​റ്റ​ലി​യി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം മു​ന്നൂ​റി​നു മു​ക​ളി​ലാ​ണ്. മാ​ർ​ച്ച് 15-368, മാ​ർ​ച്ച് 16-349, മാ​ർ​ച്ച് 17-345 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​റ്റ​ലി​യി​ലു​ണ്ടാ​യ മ​ര​ണ​നി​ര​ക്ക്.

ഇ​റാ​നി​ൽ മ​ര​ണം 1,135

ഇ​റാ​നി​ൽ കോ​വി​ഡ് – 19 മ​ര​ണം 1,135 ആ​യി. രാ​ജ്യ​ത്ത് 17,361 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 147 പേ​രാ​ണ് മ​രി​ച്ച​ത്. 1,192 പേ​ര്ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഖ​ത്ത​റി​ല് 442 പേ​ർ​ക്കാ​ണ് ഇ​തു വ​രെ കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല് 400 പേ​രും പ്ര​വാ​സി​ക​ളാ​ണ്. ഗ​ൾ​ഫി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ്19 രോ​ഗ ബാ​ധി​ത​ർ ഖ​ത്ത​റി​ലാ​ണ്. ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 8,944 ആ​യി ഉ​യ​ർ​ന്നു.

Related posts

Leave a Comment