ആ സന്ദേശം വ്യാജം! ചൈ​നീ​സ് ആ​പ്പു​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ

മും​​​​ബൈ: ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​താ​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശം വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു നി​​​​ർ​​​​ദേ​​​​ശ​​​​വും ഉ​​​​ത്ത​​​​ര​​​​വും ഇ​​​​തു​​​​വ​​​​രെ ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​ന്നു കേ​​​​ന്ദ്ര ഐ​​​ടി മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​രോ​​​​ധ​​​​ന​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ഗൂ​​​​ഗി​​​​ളി​​​​നോ​​​​ടും ആ​​​​പ്പി​​​​ളി​​​​നോ​​​​ടും കേ​​​​ന്ദ്ര ഐ​​​ടി മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു.

ടി​​​​ക് ടോ​​​​ക്, വി​​​​മേ​​​​റ്റ്, വി​​​​ഗോ, ബി​​​​ഗോ ലൈ​​​​വ്, ആ​​​​പ്‌ലോ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളും മൊ​​​​ബൈ​​​​ൽ ലെ​​​​ജ​​​​ന്‍റ്സ്, ക്ലാ​​​​ഷ് ഓ​​​​ഫ് കിം​​​​ഗ്സ്, ഗെ​​​​യി​​​​ൽ ഓ​​​​ഫ് സു​​​​ൽ​​​​ത്താ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഗെ​​​​യി​​​​മു​​​​ക​​​​ളും വ്യാ​​​​ജസ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലെ നി​​​​രോ​​​​ധ​​​​ന​​ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചൈ​​​നാ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും പോ​​​സ്റ്റു​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​വു​​​ക​​​യാ​​​ണ്. ചൈ​​​നീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ഹാ​​​ഷ്ടാ​​​ഗ് പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും സ​​ജീ​​വ​​മാ​​ണ്.

Related posts

Leave a Comment