ഭാ​ര്യ​ മ​രി​ച്ച​നി​ല​യി​ല്‍; ഭ​ര്‍​ത്താ​വിന്‍റെ മൃതദേഹം ആറ്റിൽ; സംഭവം കോന്നിയില്‍

കോ​​ന്നി: ഭാ​​ര്യ​​യെ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ട​​തി​​നു പിന്നാലെ ഭ​​ര്‍​ത്താ​​വ് ആ​​റ്റി​​ല്‍ ചാ​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​ല​​യി​​ല്‍. കോ​​ന്നി അ​​ട്ട​​ച്ചാ​​ക്ക​​ല്‍ മ​​ണി​​യ​​ന്‍​പാ​​റ മു​​ട്ട​​ത്തു വ​​ട​​ക്കേ​​തി​​ല്‍ ഗ​​ണ​​നാ​​ഥ​​ന്‍ (67) ര​​ണ്ടാം ഭാ​​ര്യ ര​​മ​​ണി (58) എ​​ന്നി​​വ​​രാണ് മരിച്ചത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ വീ​​ട്ടി​​ല്‍നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി വ​​ന്ന ഗ​​ണ​​നാ​​ഥ​​ന്‍ അ​​യ​​ല്‍​വാ​​സി​​ക​​ളോ​​ടു ഭാ​​ര്യ മ​​രി​​ച്ച​​താ​​യി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. വി​​വ​​രം അ​​റി​​ഞ്ഞെ​​ത്തി​​യ​​വ​​ര്‍ വീ​​ടി​​നു​​ള്ളി​​ല്‍ ര​​മ​​ണി​​യെ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.

ഇ​തി​നി​ടെ, ഗ​ണ​നാ​ഥ​നെ കാ​ണാ​താ​യി. തു​​ട​​ര്‍​ന്ന് നാ​​ട്ടു​​കാ​​ര്‍ തെ​​ര​​യു​​ന്ന​​തി​​നി​​ടെ പ​തി​നൊ​ന്നോ​ടെ അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍ കാ​​വും​​പു​​റ​​ത്തു ക​​ട​​വി​​ല്‍ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ക​​ഴു​​ത്തി​​ല്‍ മു​​റി​​വേ​​റ്റ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ര​​മ​​ണി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​നു സ​​മീ​​പം ര​​ക്തം ക​​ണ്ട​​തു കൊ​​ല​​പാ​​ത​​ക​​മാ​​ണോ​യെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി​യി​രു​ന്നു.

എ​​ന്നാ​​ല്‍, ര​​മ​​ണി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ മു​​റി​​വേ​​റ്റ പാ​​ടു​​ക​​ള്‍ ഇ​​ല്ലെ​​ന്നും മ​​ര​​ണകാ​​ര​​ണം പോ​​സ്റ്റു​​മോ​​ര്‍​ട്ട​​ത്തി​​നു ശേ​ഷ​മേ പ​റ​യാ​നാ​കൂ​യെ​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ര​​മ​​ണി​​യു​​ടെ മ​​ര​​ണ​​ത്തെ​ത്തു​ട​​ര്‍​ന്നു ക​​ഴു​​ത്ത് അ​​റു​​ത്തു മ​​രി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച ഗ​​ണ​​നാ​​ഥ​​ന്‍ പി​​ന്നീ​​ട് ആ​​റ്റി​​ല്‍ ചാ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സി​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.

ര​​മ​​ണി​​ക്കു നേ​​ര​​ത്തെ പ​​ല രോ​​ഗ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ പ​​റ​​ഞ്ഞു.

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​ജി. സൈ​​മ​​ണ്‍, അ​​ടൂ​​ര്‍ ഡി​​വൈ​​എ​​സ്പി ആ​​ര്‍. ബി​​നു, കോ​​ന്നി പോ​​ലീ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ പി.​​എ​​സ്. രാ​​ജേ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മേ​​ല്‍ ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍. ഫോ​​റ​​ന്‍​സി​​ക് വി​​ഭാ​​ഗ​​വും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി​യി​രു​ന്നു.

Related posts

Leave a Comment