ചിന്നക്കട ടൗണിലെ വെള്ളക്കെട്ട്; ദുരിതം പേരി യാത്രക്കാർ;കോർപറേഷൻ മുഖം തിരിക്കുന്നു

കൊ​ല്ലം:ചി​ന്ന​ക്ക​ട ടൗ​ണി​ലെ ലെ​വ​ൽ ക്രോ​സ് ഭാ​ഗ​ത്തെ ഓ​ട്ടോ​സ്റ്റാ​ന്‍റി​ന് സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. മ​ഴ​പെ​യ്താ​ൽ ആ​ഴ്ച​ക​ളോ​ളം ഈ ​ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്നു. ഇ​ത് വ്യാ​പാ​രി​ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​ണ്. മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ന്ന് കൊ​തു​കു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റി​യി​ട്ടു​ണ്ട്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ച​വി​ട്ടാ​തെ യാ​ത്ര​ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

പൊ​തു​വേ താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടേ​ക്ക് മാ​റ്റു​ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ള​വും ഒ​ഴു​കി​യെ​ത്തു​ന്നു. ഈ ​ഭാ​ഗ​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​മാ​ണ് വെ​ള്ളം കെ​ട്ടി​കി​ട​ക്കാ​ൻ ഇ​ട​യാ​ക്കു​തെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​ഴ ശ​ക്ത​മാ​യാ​ൽ മു​നി​സി​പ്പ​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മ​ലി​ന​ജ​ലം മു​ഴു​വ​നും ഇ​വി​ടെ​യാ​ണ് എ​ത്തു​ന്ന​ത്.

കൂ​ടാ​തെ സ​മീ​പ​ത്തെ ഓ​ട​ക​ളി​ലെ​യും ശൗ​ചാ​ല​യ​ത്തി​ലെ ടാ​ങ്കു​ക​ൾ പൊ​ട്ടി​യു​ള്ള മ​ലി​ന​ജ​ല​വും കെ​ട്ടി​കി​ട​ക്കു​ന്ന​ത് ഈ ​ഭാ​ഗ​ത്താ​ണ്. മാ​സ​ങ്ങ​ളാ​യി വെ​ള്ളം കെ​ട്ടി​കി​ട​ന്ന് പു​ഴു​ക്ക​ളും കൂ​ത്താ​ടി​ക​ളും നി​റ​ഞ്ഞ​നി​ല​യി​ലാ​ണ്. ദു​ർ​ഗ​ന്ധം​മൂ​ലം വ്യാ​പാ​രി​ക​ളാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

ന​ഗ​രം ശു​ചി​ത്വ​പൂ​ർ​ണ​മാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്പോ​ഴാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് കാ​ണാ​താെ പോ​കു​ന്ന​ത്. മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കാ​യി​ട്ടി​ല്ല.

കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ പാ​ത​യോ​ര​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നു​ണ്ടെ​ങ്കി​ലുംഈ ഭാ​ഗ​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​റി​ല്ല. ലെ​വ​ൽ ക്രോ​സി​ന് സ​മീ​പ​ത്തെ ശൗ​ചാ​ല​യ​ത്തി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ പൊ​ട്ടി മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts