അ​​​തി​​സ​​​ങ്കീ​​​ർ​​​ണ ഗ​​​ണി​​​ത​​​പ്ര​​​ശ്ന​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കാ​​​ൻ വെറും 200 സെ​​​ക്ക​​​ൻ​​​ഡ്; ചൈനയുടെ പുതിയ അവകാശവാദം ഇങ്ങനെ…

പ്ര​​​കാ​​​ശ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ ക്വാ​​​ണ്ടം കം​​​പ്യൂ​​​ട്ട​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യെ​​​ന്ന് ചൈ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ജി​​​യു​​​ഷാം​​​ഗ് എ​​​ന്നാ​​​ണു പേ​​​ര്.

ഇ​​​ന്ന​​​ത്തെ സൂ​​​പ്പ​​​ർ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളെ ശി​​​ലാ​​​യു​​​ഗ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന വേ​​​ഗ​​​മാ​​​ണ് ജി​​​യു​​​ഷാം​​​ഗി​​​നു​​​ള്ള​​​ത്.

ക്വാ​​​ണ്ടം മേ​​​ഖ​​​ല​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​യ പാ​​​ൻ ജി​​​യാ​​​ൻ​​​വെ​​​യും ലു ​​​ചാ​​​വോ​​​യാം​​​ഗും നേ​​​തൃ​​​ത്വം ന​​​ല്കി​​​യ സം​​​ഘ​​​മാ​​​ണ് കം​​​പ്യൂ​​​ട്ട​​​ർ നി​​​ർ​​​മി​​​ച്ച​​​ത്.

ഗൗ​​​സി​​​യ​​​ൻ ബോ​​​സോ​​​ൺ സാം​​​പ്ലിം​​​ഗ് എ​​​ന്ന അ​​​തി​​സ​​​ങ്കീ​​​ർ​​​ണ ഗ​​​ണി​​​ത​​​പ്ര​​​ശ്ന​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കാ​​​ൻ ജി​​​യു​​​ഷാം​​​ഗി​​​ന് 200 സെ​​​ക്ക​​​ൻ​​​ഡ് മ​​​തി​​​യെ​​​ന്ന് ചൈ​​​നീ​​​സ് സം​​​ഘം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ത്തെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ സൂ​​​പ്പ​​​ർ കം​​​പ്യൂ​​​ട്ട​​​റാ​​​യ ഫു​​​ഗാ​​​ക്കു ഈ ​​​പ്ര​​​ശ്ന​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കാ​​​ൻ 60 കോ​​​ടി വ​​​ർ​​​ഷ​​​മെ​​​ടു​​​ക്കും.

ഗൂ​​​ഗി​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ച 53-ക്യു​​​ബി​​​റ്റ് ക്വാ​​​ണ്ടം കം​​​പ്യൂ​​​ട്ട​​​ർ മാ​​​ത്ര​​​മാ​​​ണ് മു​​​ന്പ് ഈ ​​പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

Related posts

Leave a Comment