ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന സം​ഭ​വത്തിൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നാ​ട്ടു​കാ​ർ; ആറ് പഞ്ചായത്തിലേക്ക് രണ്ടാം വിളയ്ക്ക് വേണ്ട  വെള്ളം ലഭിക്കുന്നി; വകുപ്പ് മന്ത്രി പരാതി നൽകാനൊരുങ്ങി നാട്ടുകാർ

ചി​റ്റൂ​ർ: മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​റു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടാം​വി​ള​യ്ക്ക് വെ​ള്ളം ല​ഭി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക. ഇ​ത്ത​വ​ണ മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​ൽ ഏ​റെ വൈ​കി​യാ​ണ് വെ​ള്ളം​വി​ട്ടു തു​ട​ങ്ങി​യ​ത്. ന​ടീ​ൽ ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നു മി​ക്ക ക​ർ​ഷ​ക​രും വെ​ള്ള​ത്തി​നാ​യി കാത്തി​ക്കു​ക​യാ​ണ്.

ഒ​രു​വ​ർ​ഷം​മു​ന്പ് റ​ഗു​ലേ​റ്റ​ർ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ ഇ​ട​തു​ക​നാ​ലി​ൽ ക്ര​മം​തെ​റ്റി​യാ​ണ് വെ​ള്ള​മെ​ത്തു​ന്ന​ത്. പാ​റ​മേ​ട്ടി​ൽ ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്കും നെ​ൽ​പാ​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം കു​ത്തി​യൊ​ഴു​കി നാ​ശ​മു​ണ്ടാ​യ​തി​ൽ നാ​ട്ടു​കാ​രും ക​ർ​ഷ​രും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ത​ക​ർ​ന്ന ക​നാ​ൽ​ബ​ണ്ടി​നു താ​ഴെ​യു​ള്ള താ​മ​സ​ക്കാ​ർ നി​ര​വ​ധി​ത​വ​ണ ബ​ണ്ടി​നു ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചി​റ്റൂ​ർ ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജീ​വ​ന​ക്കാ​ർ അ​പ​ക​ടാ​വ​സ്ഥ വി​ല​യി​രു​ത്തി ചോ​ർ​ച്ച​ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്കി തി​രി​ച്ചു​പോ​യെ​ങ്കി​ലും പി​ന്നി​ട് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

കു​ത്തി​യൊ​ഴു​കി​യ വെ​ള്ള​ത്തി​ൽ മ​ദ്ര​സ ക്ലാ​സു​മു​റി​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. അ​ധി​കൃ​ത​രു​ടെ തി​രു​ത്ത​വാ​ദ ന​ട​പ​ടി​ക്കെ​തി​രേ ജ​ല​സേ​ച​ന​മ​ന്ത്രി​ക്കു പ​രാ​തി ന​ല്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts