വധശ്രമം, ഗൂഢാലോചന! ശബരിമലയില്‍ 52 കാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം അ​ന്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ തീ​ർ​ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഗൂ​ഢാ​ലോ​ച​ന​യാ​യ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്രൊ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ പോ​ലീ​സി​ന് ചോ​ദ്യം ചെ​യ്യാ​നും കോടതി അ​നു​വ​ദി​ച്ചു. ഇ​തി​നു​ശേ​ഷം സു​രേ​ന്ദ്ര​ന് ബ​ന്ധു​ക​ളോ​ട് സം​സാ​രി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ജ​യി​ൽ മാ​റ്റ​ണ​മെ​ന്ന സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ടി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന​താ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം.

സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ ശ​ക്ത​മാ​യി പ്രൊ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തി​രു​ന്നു. സു​രേ​ന്ദ്ര​ൻ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. സു​പ്രീം​കോ​ട​തി വി​ധി​യെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ചു. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് സ്ത്രീ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും പ്രൊ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പോ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത് ക​ള്ള​ക്കേ​സു​ക​ളാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ന​വം​ബ​ർ 17നു ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സു​രേ​ന്ദ്ര​നെ നി​ല​യ്ക്ക​ലി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സം​നി​ന്നു​വെ​ന്ന പേ​രി​ൽ റി​മാ​ൻ​ഡി​ലാ​യ സു​രേ​ന്ദ്ര​നു ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട മു​ൻ​സി​ഫ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ക​ണ്ണൂ​രി​ലെ ഒ​രു കേ​സി​ന്‍റെ പേ​രി​ൽ പു​റ​ത്തു പോ​കാ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് തീ​ർ​ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​ക്കി​യ​ത്. വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

Related posts