അണ്ടൻകാക്ക കൊണ്ടക്കാരി പാട്ടിന് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിത്തിമിർത്ത് ചിയാൻ വിക്രം

ത​മി​ഴ് സി​നി​മാ​താ​രം ചി​യാ​ൻ വി​ക്രം മൂ​ന്നാ​ർ ത​ല​യാ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു. വി​ക്രം ത​ന്നെ​യാ​ണ് സ​ന്ദ‍​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. തേ​യി​ല​ത്തോ​ട്ടം വ​ഴി ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ക്ര​മി​നെ ക​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രു ന​ട​ത്ത​ത്തി​ന് പോ​യി, ഒ​രു​പാ​ട് ഓ​ർ​മ​ക​ളു​മാ​യി തി​രി​ച്ചു​വ​ന്നു​വെ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ എ​ടു​ത്തോ​ട്ടെ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ചോ​ദി​ക്കു​മ്പോ​ൾ ത​മാ​ശ രൂ​പേ​ണ, ഫോ​ട്ടോ ഒ​ന്നും എ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ന​ട​ൻ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​ന്യ​ൻ സി​നി​മ ഒ​ത്തി​രി ഇ​ഷ്ട​മാ​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ വി​ക്ര​മി​നോ​ട് പ​റ​യു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​ന്യ​ൻ സി​നി​മ​യി​ലെ അ​ണ്ട​ൻ​കാ​ക്ക കൊ​ണ്ട​ക്കാ​രി എ​ന്ന ഗാ​നം തൊ​ഴി​ലാ​ളി​ക​ളും വി​ക്ര​മ​വും ചേ​ർ​ന്ന് പാ​ടു​ന്ന​തും പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ലു​ണ്ട്. വി​ക്ര​മി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​പ്പം ഫോ​ട്ടോ​യെ​ടു​ത്താ​ണ് വി​ക്രം മ​ട​ങ്ങി​യ​ത്. വീ​ഡി​യോ​ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. താ​ര​ജാ​ഡ​യി​ല്ലാ​ത്ത വി​ക്ര​മി​ന്‍റെ പെ​രു​മാ​റ്റ​വും എ​ളി​മ​യു​മാ​ണ് ആ​രാ​ധ​ക​ർ പ്ര​ശം​സി​ക്കു​ന്ന​ത്. എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ലും വി​ക്ര​മി​ന് ഒ​രു മാ​റ്റ​വു​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ചി​ല‍​ർ പ​റ​യു​ന്ന​ത്

Related posts

Leave a Comment