വി​മ​ർ​ശ​ന​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി; സ്ത്രീ ​ശ​രീ​ര​ത്തെ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ വി​മ​ർ​ശി​ച്ച് കീ​ർ​ത്തി സു​രേ​ഷ്

ന​ടി കീ​ർ​ത്തി സു​രേ​ഷ് താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന ചി​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​ണ് കീ​ർ​ത്തി ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ കീ​ർ​ത്തി ത​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ ഫി​റ്റ്‌​ന​സി​നും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷ​മാ​ണ് ജീ​വി​ത​ശൈ​ലി​യി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ഠി​ന​മാ​യ കാ​ർ​ഡി​യോ വ​ർ​ക്ക്‌​ഔ​ട്ടു​ക​ളും ഹൈ-​പ്രോ​ട്ടീ​ൻ, ലോ-​കാ​ർ​ബ് ഡ​യ​റ്റും പി​ന്തു​ട​ർ​ന്ന് ഏ​ക​ദേ​ശം ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ 10 കി​ലോ​ഗ്രാം ഭാ​രം കു​റ​ച്ചു​വെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഈ ​മാ​റ്റം പ്ര​ശം​സ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും കോ​സ്മെ​റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യെ​ന്ന​ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ ഇ​ട​യാ​യെ​ന്നും കീ​ർ​ത്തി കു​റി​ച്ചു. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ബാ​ധി​ച്ചു​വെ​ന്നും താ​രം തു​റ​ന്നു പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ന​ടി വി​മ​ർ​ശി​ച്ചു. അ​ല്പം ത​ടി​യു​ണ്ടെ​ങ്കി​ൽ ഫി​റ്റാ​ക​ണ​മെ​ന്ന് പ​റ​യും, മെ​ലി​ഞ്ഞാ​ൽ പ​ഴ​യ ലു​ക്ക് ന​ല്ല​താ​യി​രു​ന്നു എ​ന്നും പ​റ​യു​മെ​ന്നും കീ​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​വി​ഡ് കാ​ല​ത്താ​ണ് യോ​ഗ പ​രി​ശീ​ലി​ച്ച് തു​ട​ങ്ങി​യ​തെ​ന്നും അ​ത് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു. ഇ​പ്പോ​ൾ യോ​ഗ, സ്ട്രെ​ങ്ത് ട്രെ​യി​നി​ങ്, കാ​ർ​ഡി​യോ, കാ​ലി​സ്തെ​നി​ക്സ്, അ​നി​മ​ൽ ഫ്ലോ ​വ​ർ​ക്ക്‌​ഔ​ട്ടു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ ജീ​വി​ത​ശൈ​ലി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും കീ​ർ​ത്തി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ചി​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ലം പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment