മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ? ചൈനയും കൊറിയയും പ്രയോഗിക്കുന്നതും ഇതുതന്നെയെന്ന് സൂചന; ബ്രിട്ടനില്‍ പുതിയ കാമ്പെയ്ന്‍…

കോവിഡ് സര്‍വ്വവ്യാപിയാകുമ്പോള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉപയോഗിച്ച് കോവിഡ്19നെ ചെറുക്കാമെന്നാണ് ഇപ്പോള്‍ പുതിയ കണ്ടെത്തല്‍.

ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും തൊട്ടു പിന്നാലെയെത്തി.

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഫുഡ് ആന്‍ഡ് ഡ്രഗ്സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു.

ഇത് ബ്രിട്ടനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.നേരത്തേ, വളരെ എളുപ്പത്തില്‍ ലഭ്യമായ ഇതേ മരുന്നിന്റെ ഫലം പരീക്ഷിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ബ്രിട്ടനില്‍ ഇതിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഒരു എച്ച് ഐ വി മരുന്നിനൊപ്പം ക്ലോറിക്വിന്റെയും കയറ്റുമതി അധികാരികള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

യു.കെ ആയിരക്കണക്കിന് ആന്റിബോഡി കിറ്റുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഏത് മരുന്നാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.

ഇന്നലെ ഒരു രോഗിയില്‍ കൊറോണ വാക്‌സിന്‍ പരീക്ഷിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വെളിപ്പെടുത്തിയിരുന്നു. കൊറോണ ഡിറ്റക്ഷന്‍ കിറ്റുകള്‍ വാങ്ങാനുള്ള നടപടികള്‍ തുടങ്ങിയെന്നും ജോണ്‍സന്‍ പറയുന്നു.

അതേ സമയം ക്ലോറോക്വിനിന് അംഗീകാരം നല്‍കുവാനുള്ള പ്രക്രിയ എഫ്ഡിഎ ആരംഭിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലെങ്കിലും അതിന്റെ ലഭ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് എഫ്ഡിഎ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ അറിയിച്ചു.

മറ്റു രാജ്യങ്ങള്‍ കൊറോണയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളുമായി അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തക്ക് പിന്നാലെ, കോപാകുലരായ ബ്രിട്ടീഷുകാര്‍ എന്‍എച്ച്എസ്സും അത്തരം പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ കാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്.

ക്ലോറോക്വിന്‍ കോറോണയെ ചെറുക്കാന്‍ പര്യാപ്തമാണോ എന്ന കാര്യത്തില്‍ യുകെയില്‍ ഉടന്‍ പരീക്ഷണങ്ങള്‍ ആരംഭിക്കണം എന്നും പരക്കെ ആവശ്യമുയരുന്നുണ്ട്.

വര്‍ഷങ്ങളായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ക്ലോറോക്വിന്‍. ഇത് ശരീരത്തില്‍ പ്രവേശിച്ചാല്‍ ശ്വേതരക്താണുക്കളായി വ്യാപിക്കുകയും കോശങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ക്ക് ജീവിക്കുവാന്‍ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന മരുന്നായതിനാല്‍ സുരക്ഷയും ഉറപ്പാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊറോണാ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇതു കൊറോണക്കെതിരേ ഫലവത്തായ ഔഷധമാണെന്ന് പറയുന്നു. ചൈനയിലെ നിരവധി രോഗികളില്‍ ഇതിനോടകം ഈ മരുന്ന് പരീക്ഷിച്ചു കഴിഞ്ഞു.

യുഎസ്സിലും ദക്ഷിണ കൊറിയയിലും ഓരോ രോഗികളില്‍ വീതം ഇത് പരീക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. ചര്‍മ്മാര്‍ബുദത്തിന് നല്‍കുന്ന ഒരു ഔഷധം കോവിഡ്19 ബാധയെ തടയാന്‍ ഫലവത്താകുമോ എന്ന പരീക്ഷണം മിനസോട്ട യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ചിട്ടുണ്ട്.

കോറോണയും ആര്‍എന്‍എ വൈറസായതിനാല്‍ മറ്റൊരു ആര്‍എന്‍എ വൈറസായ എച്ച്‌ഐവിയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കൊറോണയെ തടയാനായി പ്രയോഗിക്കാമോയെന്ന പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു.

Related posts

Leave a Comment