ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ചു​ക്കുകാ​പ്പി​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്; മ​ണ്ഡ​ലകാലം  അ​പ​ക​ട ര​ഹി​ത  തീ​ർ​ഥാ​ട​ന യാ​ത്ര എ​ന്ന​താ​ണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് മേധാവി

കാ​യം​കു​ളം: രാ​ത്രി​യി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ക്ഷീ​ണ​മ​ക​റ്റാ​ൻ ചു​ക്കുകാ​പ്പി​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല, രാ​മ​ങ്ക​രി, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ചു​ക്ക് കാ​പ്പി ന​ൽ​കു​ന്ന​ത്.

കാ​യം​കു​ളം കൃ​ഷ്ണ​പു​രം മു​ക്ക​ട​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ് സു​രേ​ന്ദ്ര​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് ചു​ക്ക് കാ​പ്പി വി​ത​ര​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലകാ​ല​ത്ത് അ​പ​ക​ട ര​ഹി​ത ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന യാ​ത്ര എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി ദീ​ർ​ഘ​ദൂ​രം വാ​ഹ​ന​മോ​ടി​ച്ച് ക്ഷീ​ണി​ത​രാ​യി വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും ക്ഷീ​ണ​മ​ക​റ്റു​ന്ന​തി​നും ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​ണ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

കാ​യം​കു​ളം ഡി​വൈ​എ​സ് പി ​അ​നി​ൽ​ദാ​സ്, സി ​ഐ കെ ​സ​ദ​ൻ,എ​സ് ഐ ​രാ​ജ​ൻ​ബാ​ബു​വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts