ചു​ള്ളി​യാ​ര്‍​മേ​ട് പു​ഴ​യി​ല്‍ പാ​ഴ്‌​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് ജ​ല​മൊഴുക്ക് ത​ട​സപ്പെ​ടു​ന്നു; രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നതും പതിവാകുന്നു

മു​ത​ല​മ​ട: ചു​ള്ളി​യാ​ര്‍ മേ​ട് പു​ഴ​പ്പാ​ല​ത്തിനു ​താ​ഴെ പാ​ഴ്‌​ചെ​ടി​ക​ള്‍ കാ​ടു​പി​ടി​ച്ചു വ​ള​ര്‍​ന്ന് ജ​ലം ഗ​തി മാ​റി ഒ​ഴു​കു​ക​യാ​ണ്. പാ​ഴ്‌​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന മ​റ​വി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും മാ​ലി​ന്യം രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ പു​ഴ​യി​ലാ​ണ് ത​ള്ളു​ന്ന​ത്. കൂ​ടാ​തെ പാ​ഴ്‌​ചെ​ടി​ക​ളു​ടെ മ​റ​വി​ല്‍ പ​ന്നി​ക​ളും വ്യാ​പ​ക​മാ​യി ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്.

പ​ന്നി​ക്കൂ​ട്ടം രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ റോ​ഡു മു​റി​ച്ചും ക​ട​ക്കു​ന്ന​ത് ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​പ​ക​ട​കെ​ണി യാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പ​ണി​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് എ​തി​ര്‍​വ​ശ​ത്തു ച​ര​ക്കു ലോ​റി വ​ന്ന​തി​നാ​ലാ​ണ്.

ഈ ​സ്ഥ​ല​ത്ത് വി​ഷ​പാ​മ്പു​ക​ളും റോ​ഡില്‍ ​കാ​ണ​പ്പെ​ടു​ന്നു​ണ്ട്. പു​ഴ​യി​ല്‍ വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ച പാ​ഴ്‌​ചെ​ടി​ക​ള്‍ മു​റി​ച്ചു​മാ​റ്റി പാ​ല​ത്തി​ല്‍ സോ​ളാ​ര്‍ ലാ​മ്പു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും യാ​ത്ര​ക്കാ​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടേയും ​ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment