സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ തടയണം! ഒ​രു സി​നി​മ ഒ​രു തൊ​ഴി​ലി​ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യാ​ൻ തൊ​ഴി​ലി​ട​ത്തി​ലെ ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് സി​നി​മ മേ​ഖ​ല​യും കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

വ​നി​താ , ശി​ശു​ക്ഷേ​മ വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ സാം​സ്്കാ​രി​ക-​സി​നി​മ വ​കു​പ്പി​ന് കൈ​മാ​റി.

ഒ​രു സി​നി​മ​യെ ഒ​രു തൊ​ഴി​ലി​ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തു പ്ര​കാ​രം ഓ​രോ സി​നി​മ​യ്ക്കും പ്ര​ത്യേ​ക മോ​ണി​ട്ട​റി​ങ് സ​മി​തി ഏ​ർ​പ്പെ​ടു​ത്ത​ണം.

സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു സി​നി​മ​യെ ഒ​റ്റ തൊ​ഴി​ലി​ട​മാ​യി ക​ണ​ക്കാ​ക്കി അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടെ ആ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ത്രീ​ക​ളും മോ​ണി​ട്ട​റി​ങ് സ​മി​തി​യു​ടെ പ​രി​ധി​യി​ൽ വ​രും.

കൂ​ടാ​തെ സി​നി​മ നി​ർ​മി​ക്കാ​ൻ വി​വി​ധ അ​നു​മ​തി​ക​ൾ തേ​ടു​മ്പോ​ൾ ത​ന്നെ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൂ​ടി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​ര​ട് നി​ർ​ദേ​ശം പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ത​യാ​റാ​ക്കും.

Related posts

Leave a Comment