ദു​ബാ​യി​യി​ലെ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ! ക​ണ്ണൂ​ർ സ്വ​ദേ​ശിയായ യു​വാ​വ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത് വ്യാ​ജ പാ​സ്പോ​ർ​ട്ടി​ലോ, ക​ട​ൽ മാ​ർ​ഗ​മോ ?

ക​ണ്ണൂ​ര്‍: ദു​ബാ​യി​യി​ൽ അ​ഞ്ച​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത.

ക​ണ്ണൂ​ർ ത​ളാ​പ്പ് സ്വ​ദേ​ശി ജു​നൈ​ദി (24)നെ​യാ​ണ് ദു​ബാ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 27,51,000- ദി​ര്‍​ഹം (ഏ​ക​ദേ​ശം അ​ഞ്ച​ര​ക്കോ​ടി രൂ​പ) വെ​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ക​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് യു​വാ​വ് ജോ​ലി ചെ​യ്തി​രു​ന്ന ഡി​ജി​റ്റ​ല്‍ അ​സെ​റ്റ് കൊ​മേ​ഴ്ഷ്യ​ല്‍ ബ്രോ​ക്ക​ര്‍ എ​ൽ​സി​സി ക​മ്പ​നി​യി​ല്‍ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന ക​ല​ക്ഷ​ൻ തു​ക​യാ​യ 27,51,000- ദി​ര്‍​ഹം അ​ട​യ്ക്കാ​തെ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം മു​ങ്ങി​യെ​ന്നാ​ണ് ദു​ബാ​യി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്.

പ​ണം വെ​ട്ടി​പ്പ് ന​ട​ന്ന ഉ​ട​ൻ ത​ന്നെ ക​ന്പ​നി ദു​ബാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഈ ​പ​രാ​തി നി​ല നി​ൽ​ക്കെ​യാ​ണ് ‌യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​രാ​തി ദു​ബാ​യി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടു​ത്തെ വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യി​ല്ല.

അ​ഥ​വാ വി​മാ​ന​ത്താ​വ​ളം വ​ഴി പു​റ​ത്തു പോ​യാ​ലും ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടേ​ണ്ട​തു​മാ​ണ്.

ഇ​തു മ​റി​ക​ട​ക്കാ​ൻ യു​വാ​വ് വ്യാ​ജ​പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കാം ദു​ബാ​യി വി​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​ല്ലെ​ങ്കി​ൽ ക​ട​ൽ മാ​ർ​ഗം ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​താ​കാ​നും സാ​ധ്യ​ത​യു​ണ്ട്.ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment