കോ​വിഡ് ത​ട്ടി​പ്പാ​ണെ​ന്നു പ്ര​ച​രി​പ്പി​ച്ച​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു! ഹാ​ൻ​സി​ന്‍റെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ തേടി അ​ധി​കൃ​ത​ർ

ഓ​സ്‌​ലോ (നോ​ർ​വേ): കോ​വി​ഡ് 19 വൈ​റ​സ് ചെ​റി​യൊ​രു പ​നി​പോ​ലെ​യാ​ണെ​ന്നും മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ൾ ത​ട്ടി​പ്പാ​ണെ​ന്നും പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

ഹാ​ൻ​സ് ക്രി​സ്റ്റ്യ​ൻ ഗാ​ർ​ഡ​ർ ആ​ണ് മ​രി​ച്ച​ത് ഇ​യാ​ൾ​ക്ക് 60 വ​യ​സാ​യി​രു​ന്നു.

ഓ​സ്‌​ലോ​യി​ൽ​നി​ന്ന് 40 മൈ​ൽ അ​ക​ലെ ഗ്രാ​ൻ എ​ന്ന സ്ഥ​ല​ത്തെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

മാ​ർ​ച്ച് 26, 27 തീ​യ​തി​ക​ളി​ൽ ഹാ​ൻ​സ് വീ​ട്ടി​ൽ​വ​ച്ച് ര​ണ്ടു പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഒ​ന്നി​ച്ചു കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഈ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന് പ​റ​യു​ക​യോ ചെ​യ്തി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണ​കാ​ര​ണം കോ​വി​ഡാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.

യൂ​റോ​പ്പി​ൽ കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​മാ​ണ് നോ​ർ​വേ. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ഹാ​ൻ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹാ​ൻ​സി​ന്‍റെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.

Related posts

Leave a Comment