എന്റെ പൊന്നു സാറേ മാസ്‌ക് ധരിക്കാന്‍ ഇവള് സമ്മതിക്കില്ല ! മാസ്‌ക് ധരിക്കാഞ്ഞതിന് പൊക്കിയപ്പോള്‍ യുവാവ് പറഞ്ഞത് കേട്ട് പോലീസുകാര്‍ അന്തംവിട്ടു…

മാസ്‌ക് ധരിക്കാതെ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ പൊക്കിയ പോലീസിനോടു തര്‍ക്കിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയര്‍ത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്‌ക് ധരിക്കാതെ കാറില്‍ വരുമ്പോഴാണ് പോലീസ് കൈയ്യോടെ ഇവരെ പിടികൂടിയത്.

എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്‌ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്‌ക് ധരിക്കണമെന്ന കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചു.

‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയില്‍ കാണാം.

ഇതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള്‍ ചെയ്തത് തെറ്റാണ്.

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്‌ക് ധരിക്കാന്‍ അനുവദിക്കാറില്ല.’ യുവാവ് വ്യക്തമാക്കി.

Related posts

Leave a Comment