ഈ പറയുന്നത് സത്യമാണോയെന്നറില്ല…ഭാവിയിലും നല്ലതുവരട്ടെ; ഗോപി സുന്ദറിന്റെ പോസ്റ്റിന് ഭാര്യ നല്‍കുന്ന മറുപടിയിങ്ങനെ…

മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. ഗോപിയുടെ പാട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ ചര്‍ച്ചാവിഷയമാകാറുമുണ്ട്. കഴിഞ്ഞ ദിവസം ഗോപി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സംഗീത സംവിധായകനായി തിളങ്ങിയ ഗോപി സുന്ദര്‍ ബിഗ് സ്‌ക്രീനില്‍ നായകന്റെ കുപ്പായമണിയുന്നുവെന്ന പ്രഖ്യാപനം നടത്തിയതിനോടടുത്തു തന്നെയാണ് ഈ വിവാദങ്ങളും തലപൊക്കിയിരിക്കുന്നത്.

ഗോപിസുന്ദര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് ഭാര്യ പ്രിയ ഗോപി സുന്ദര്‍ നടത്തിയ പ്രതികരണമാണ് സംഭവങ്ങള്‍ക്ക് വിവാദഛായ പകര്‍ന്നത്. നയന്‍ ഇയേഴ്‌സ് ഓഫ് ടുഗതര്‍നെസ് എന്ന കുറിപ്പോടെ സുഹൃത്തായ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഈ ചിത്രത്തിന്റെയും അതിനു താഴെ വന്ന കമന്റുകളുടെയും സ്‌ക്രീന്‍ ഷോട്ട് പകര്‍ത്തി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് പ്രിയ പരിഹസിച്ചത്. ”ചിലര്‍ ചിലകാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്ന് അറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ കോടതിയില്‍ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതില്‍ അഭിനന്ദനം. ഭാവിയിലും നല്ലതു വരട്ടെ” പ്രിയ കുറിച്ചു.

Related posts