തെ​ര​ഞ്ഞെ​ടു​പ്പ്  പ്രചരണം ഉച്ചസ്ഥായിൽ; നേ​തൃ​ത്വ​ത്തെ ഞെട്ടിച്ച് കൊ​ര​ട്ടി സി​ഐ​ടി​യു​വി​ൽ കൂ​ട്ട​രാ​ജി

കൊ​ര​ട്ടി: തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി നി​ൽ​ക്കെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​ന്പ​ര​പ്പി​ച്ച് കൊ​ര​ട്ടി ടൗ​ണി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​നി​ൽ (സി​ഐ​ടി​യു) നി​ന്നും കൂ​ട്ട​രാ​ജി. സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സൈ​നു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21 പേ​രാ​ണ് രാ​ജിവ​ച്ച് ഐ​എ​ൻ​ടി​യു​സി ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം അ​ടു​ത്തി​രി​ക്കെ സി​ഐ​ടി​യുവി​ൽനി​ന്നു​ള്ള ഈ ​കൂ​ട്ട​രാ​ജി​യെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യും ഏ​റെ പ്ര​ധാ​ന്യ​ത്തോ​ടെ​യാ​ണ് ഇ​രു​പ​ക്ഷ​വും വി​ല​യി​രു​ത്തു​ന്ന​ത്.

ഐ​എ​ൻ​ടി​യു​സി കൊ​ര​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, വി.​ബി​നീ​ഷ്കു​മാ​ർ, എ​ൻ.​എ​സ്. സൈ​നു​ദ്ദീ​ൻ, കെ.​കെ. സു​ജി​ത്ത്, എം. ​എ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ബെ​ന്നി ബ​ഹ​നാ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി.
ഭാ​ര​വാ​ഹി​ക​ൾ – എം.​എ രാ​മ​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), എ​ൻ.​എ​സ് സൈ​നുദീ​ൻ(​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), ജ​യ​ൻ ത​ണ്ടാ​ശേ​രി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​കെ. പ്രി​ജി​ത്ത്(​സെ​ക്ര​ട്ട​റി), കെ.​ജി ബെ​ന്നി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം.​ആ​ർ. ര​ഞ്ജു(​ട്ര​ഷ​റ​ർ), ര​ക്ഷാ​ധി​കാ​രി​ക​ൾ – മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, വി.​ബി​നീ​ഷ്കു​മാ​ർ).

Related posts