അശ്ലീലവീഡിയോ കാട്ടി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍…

കുട്ടികളെ വീട്ടില്‍ വിളിച്ചു വരുത്തി അശ്ലീല വീഡിയോ കാണിച്ചും നഗ്‌നത പ്രദര്‍ശിപ്പിച്ചും പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു വന്ന സിഐടിയു തൊഴിലാളി അറസ്റ്റില്‍.

പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയില്‍ പ്രേംകുമാര്‍(59) ആണ് അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആളില്ലാത്ത സമയങ്ങളില്‍ സമീപ പ്രദേശങ്ങളിലെ കുട്ടികളോട് സ്‌നേഹം നടിച്ചു വീട്ടില്‍ വിളിച്ചു വരുത്തി തന്റെ ഫോണില്‍ക്കൂടി അശ്ലീലം കാണിക്കുന്നതും നഗ്‌നത പ്രദര്‍ശിപ്പിച്ചു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പതിവായിരുന്നുവെന്നു പറയുന്നു.

ഒരു കുട്ടി ഇതു വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണു സംഭവം ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതാവ് വിദ്യാലയം മുഖേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു.

അവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു അറസ്റ്റ്. പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനും താന്നിമൂട് യൂണിറ്റ് സിഐടിയു മുന്‍ കണ്‍വീനറുമാണ്.

പാലോട് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ ഉദയകുമാര്‍, എസ് സിപിഒ ഗീത, സുജു കുമാര്‍, അരുണ്‍, വിനീത്, രഞ്ജു, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

Related posts

Leave a Comment