വി​​ല ഇ​​നി​​യും കൂ​​ടി​​യേ​​ക്കാം! ഇ​റ​ച്ചി​ക്കോ​ഴി വി​ല 150 ക​ട​ക്കു​ന്നു; കാരണമായി വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…

കോ​​ട്ട​​യം: ഇ​​റ​​ച്ചി​​ക്കോ​​ഴി വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ന്നു. വി​​വാ​​ഹ​​ങ്ങ​​ളും ആ​​ഘോ​​ഷ​​ങ്ങ​​ളും റം​​സാ​​ൻ നോ​​ന്പും എ​​ത്തി​​യ​​തോ​​ടെ വി​​ല​​യും വി​​ൽ​​പ​​ന​​യും കൂ​​ടി.

ഗ്രാ​​മ​​ങ്ങ​​ളി​​ൽ 147 രൂ​​പ​​യ്ക്കാ​​ണ് ഇ​​ന്ന​​ലെ കോ​​ഴി​​ക്ക​​ച്ച​​വ​​ടം ന​​ട​​ന്ന​​ത്. ഇ​​തേ​​സ​​മ​​യം വ​​ട​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ കോ​​ഴി ഇ​​റ​​ച്ചി​​വി​​ല ഇ​​തി​​ലും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലാ​​ണ്.

സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ വി​​ൽ​​ക്കു​​ന്ന ചി​​ക്ക​​ന് 220 രൂ​​പ​​യും എ​​ല്ല് നീ​​ക്കം ചെ​​യ്ത​​തി​​ന് 305 രൂ​​പ​​യു​​മാ​​ണു വി​​ല. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണം വ​​ന്നാ​​ൽ വി​​ല ഇ​​നി​​യും കൂ​​ടി​​യേ​​ക്കാം.

ഇ​​റ​​ച്ചി​​ക്കോ​​ഴി ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും എ​​ത്താ​​ത്ത​​തും ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തും വി​​ല ഉ​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​താ​​യി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.

ലോ​​ക്ക്ഡൗ​​ണി​​ൽ ഇ​​റ​​ച്ചി​​ക്കോ​​ഴി വ​​ള​​ർ​​ത്ത​​ൽ സ​​ജീ​​വ​​മാ​​കു​​ക​​യും വി​​ല ഇ​​ടി​​യു​​ക​​യും ചെ​​യ്തി​​രു​​ന്നു.

തു​​ട​​ർ​​ന്നു വി​​ല കു​​റ​​ഞ്ഞ​​തോ​​ടെ വ​​ൻ​​കി​​ട ഫാ​​മു​​ക​​ളി​​ൽ കോ​​ഴി എ​​ണ്ണം കു​​റ​​ച്ചി​​രു​​ന്നു. സീ​​സ​​ണ്‍ എ​​ത്തി​​യ​​തോ​​ടെ കോ​​ഴി​​ക്ക് ക്ഷാ​​മം നേ​​രി​​ടു​​ക​​യും ചെ​​യ്യു​​ന്നു.

ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള കോ​​ഴി വ​​ര​​വ് കു​​റ​​ഞ്ഞ​​തും വി​​ല കൂ​​ടാ​​ൻ ഇ​​ട​​യാ​​ക്കി. 50 കി​​ലോ കോ​​ഴി​​ത്തീ​​റ്റ​​യ്ക്ക് 200 രൂ​​പ വ​​ർ​​ധി​​ച്ച് 1600 രൂ​​പ​​യി​​ലെ​​ത്തി.

30 മു​​ത​​ൽ 40 രൂ​​പ​​യ്ക്കു വ​​രെ ല​​ഭി​​ച്ചി​​രു​​ന്ന കോ​​ഴി​​ക്കു​​ഞ്ഞി​​നു 45 മു​​ത​​ൽ 60 രൂ​​പ വ​​രെ​​യാ​​ണു ന​​ട​​പ്പു വി​​ല.

കു​​ഞ്ഞി​​നും തീ​​റ്റ​​യ്ക്കും വി​​ല ഉ​​യ​​ർ​​ന്ന​​തും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷാ​​മ​​വും ഫാ​​മു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു.

ലോ​​ക്ക് ഡൗ​​ണി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പു സീ​​സ​​ണി​​ലും മ​​ട​​ങ്ങി​​യ അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ ഏ​​റെ​​യും തി​​രി​​കെ എ​​ത്തി​​യി​​ട്ടു​​മി​​ല്ല. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​ഴി​​ക്കു ക്ഷാ​​മം നേ​​രി​​ട്ട​​താ​​ണു വി​​ല കൂ​​ടാ​​ൻ പ്ര​​ധാ​​ന​​കാ​​ര​​ണ​​മാ​​യി ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

Related posts

Leave a Comment