കീഴ് വഴക്കം മാറ്റി നിര്‍മല! ബ്രിട്ടീഷുകാരുടെ ബ്രീഫ്‌കേസ് സംസ്‌കാരത്തിനു വിട; ധനമന്ത്രി എത്തിയത് ചുവന്ന നാലു മടക്കുള്ള ബാഗില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയലുമായി

ന്യൂ​ഡ​ൽ​ഹി: ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ലെ കീ​ഴ്‌വഴ​ക്കം പ​ഴ​ങ്ക​ഥ​യാ​ക്കി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. മു​ൻ ധാ​ന​മ​ന്ത്രി​മാ​രെ​പ്പോ​ലെ ബ്രീ​ഫ്കേ​സു​മാ​യ​ല്ല ഇ​ക്കു​റി മ​ന്ത്രി ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ എ​ത്തി​യ​ത്. പ​ക​രം ചു​വ​ന്ന നാ​ലു മ​ട​ക്കു​ള്ള ബാ​ഗി​ലാ​ണു മ​ന്ത്രി ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​യ​ലു​ക​ൾ സൂ​ക്ഷി​ച്ച​ത്.

ഇ​ന്ത്യ​ൻ പാ​ര​ന്പ​ര്യ​ത്തോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​യാ​ണ് ബ്രീ​ഫ്കേ​സ് ഉ​പേ​ക്ഷി​ച്ച് പ​ക​രം പ​ര​ന്പ​രാ​ഗ​ത​മാ​യ ബ​ഹി ഖാ​ട്ട​യി​ലേ​ക്കു മാ​റി​യ​തെ​ന്ന് മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കൃ​ഷ്ണ​മൂ​ർ​ത്തി സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ൻ ചി​ന്ത​ക​ളി​ൽ​നി​ന്നു​കൂ​ടി​യു​ള്ള മോ​ച​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ബ്രീ​ഫ്കേ​സി​ൽ സൂ​ക്ഷി​ച്ചാ​ണ് മു​ൻ മ​ന്ത്രി​മാ​ർ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ എ​ത്തി​യി​രു​ന്ന​ത്. ചു​വ​പ്പ്, ക​റു​പ്പ്, ടാ​ൻ, ബ്രൗ​ണ്‍ എ​ന്നീ നി​റ​ങ്ങ​ളി​ലാ​യി​രു​ന്നു ഈ ​ബ്രീ​ഫ്കേ​സു​ക​ൾ. 1991-ൽ ​രാ​ജ്യം ത​ക​ർ​ച്ച നേ​രി​ട്ട സ​മ​യ​ത്തു മ​ൻ​മോ​ഹ​ൻ സിം​ഗ് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് കൊ​ണ്ടു​വ​ന്ന​ത് ക​റു​ത്ത ബ്രീ​ഫ്കേ​സി​ലാ​യി​രു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും യ​ശ്വ​ന്ത് സി​ൻ​ഹ​യും ക​റു​ത്ത പെ​ട്ടി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

1860-ൽ ​ബ്രി​ട്ട​ന്‍റെ ധ​ന​കാ​ര്യ വ​കു​പ്പ് ത​ല​വ​നാ​യി​രു​ന്ന വി​ല്യം എ​വാ​ർ​ട്ട് ഗ്ലാ​ഡ്സ്റ്റോ​ണ്‍ ആ​ണ് ചു​വ​ന്ന തു​ക​ൽ പെ​ട്ടി​യു​മാ​യാ​യി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്ന​ത്. ബ്രി​ട്ട​ന് പി​ന്നാ​ലെ ബ്രി​ട്ട​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യും ഈ ​സം​സ്കാ​രം അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts