പനമ്പ​ള്ളി സ്മാ​ര​ക മ​ന്ദി​രം സി​എ​ന്നി​ന്‍റെ സം​ഘാ​ട​ക മി​ക​വി​ന്‍റെ അം​ഗീ​കാ​രം

ചാ​ല​ക്കു​ടി: പ​ന​ന്പിള്ളി സ്മാ​ര​ക മ​ന്ദി​രം സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റെ സം​ഘാ​ട​ക മി​ക​വി​ന്‍റെ അം​ഗീ​കാ​രം. ചാ​ല​ക്കു​ടി​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന​ന്പി​ള്ളി സ്മാ​ര​ക​മ​ന്ദി​രം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന​ന്പി​ള്ളി സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ച​ത് സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

സി​എ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ന്ത​രി​ച്ച മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ പേ​രി​ൽ ബ​ഹു​നി​ല മ​ന്ദി​രം പ​ണി​ക​ഴി​പ്പി​ച്ച​ത്. പ​ന​ന്പി​ള്ളി സ്മാ​ര​ക ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തി​യ​ത്. സൗ​ത്ത് ജം​ഗ്ഷ​നി​ൽ പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ പേ​രി​ലാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ല്ലാം പ​ന​ന്പി​ള്ളി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലാ​ണ്. സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​നാ​ണ് ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സും പ​ന​ന്പി​ള്ളി സ്മാ​ര​ക ഹാ​ളും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ല​ഭി​ച്ച​ത്.

ചാ​ല​ക്കു​ടി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​നെ​യാ​യി​രു​ന്നു നേ​താ​വാ​യി ക​ണ്ടി​രു​ന്ന​ത്. ചാ​ല​ക്കു​ടി​യി​ലെ പാ​ർ​ട്ടി കാ​ര്യ​ങ്ങ​ളും രാ​ഷ്ട്രീ​യ​പ്ര​ശ് ന​ങ്ങ​ളി​ലും സി​എ​ന്നി​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​രു​ന്ന​ത്.

Related posts