ഒ​റ്റ​ത്ത​വ​ണ ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ ഡി​സ്ചാ​ർ​ജ്! പ്രോ​ട്ടോ​ക്കോ​ൾ തി​രു​ത്തി സ​ർ​ക്കാ​ർ; ഇനി രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൽ മാ​റ്റം​വ​രു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ര​ണ്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി നെ​ഗ​റ്റീ​വ് ഫ​ലം​വ​ന്നാ​ൽ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്താ​ൽ മ​തി​യെ​ന്ന നി​ബ​ന്ധ​ന​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത്.

പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഇ​നി ര​ണ്ടു പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മി​ല്ല. ആ​ദ്യ ടെ​സ്റ്റ് പോ​സി​റ്റീ​വാ​യി 10 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കു​ക​യും, ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്താ​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യാം.

പോ​സി​റ്റീ​വാ​യാ​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ടെ​സ്റ്റ് ന​ട​ത്തി റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​കു​ന്പോ​ൾ ഡി​സ്ചാ​ർ​ജ് ചെ​യ്യ​ണം. ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച കോ​വി​ഡ് രോ​ഗി​ക​ളെ​യും രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ പ​ത്താം ദി​വ​സം ടെ​സ്റ്റ് ചെ​യ്യാം.

പ​ല വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​വും കോ​വി​ഡ് രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​വ​ർ യാ​ത്ര ചെ​യ്യു​ന്ന​തും ബ​ന്ധു​ക്ക​ളെ കാ​ണു​ന്ന​തും വി​വാ​ഹ​ങ്ങ​ളി​ലും മ​റ്റു ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തും ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

Related posts

Leave a Comment