കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച എ​ല്ലാ​വ​രും 30 വ​യ​സി​നു താ​ഴെമാ​ത്രം പ്രാ​യ​മു​ള്ള​വ​ർ; ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത് 107 പേര്‍

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച നാ​ലു പേ​രി​ൽ മൂ​ന്നു​പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​വ​ർ. കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യ ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​ത്തി പ​ത്ത​നം​തി​ട്ട​യി​ലെ കു​ന്ന​ന്താ​ന​ത്തു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് സ്വ​ദേ​ശി (29), കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന പൂ​ഞ്ഞാ​ർ സ്വ​ദേ​ശി (25), മു​ബൈ​യി​ൽ​നി​ന്ന് ജൂ​ണ്‍ 20ന് ​എ​ത്തി തെ​ങ്ങ​ണ​യി​ലെ ക്വാ​റ​ൻ​റ​യി​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് സ്വ​ദേ​ശി (22), ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​ത്തി ച​ങ്ങ​നാ​ശേ​രി​യി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വാ​ക​ത്താ​നം സ്വ​ദേ​ശി​നി (29) എ​ന്നി​വ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 107 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 40 പേ​ർ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും 34 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 28 പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മൂ​ന്നു പേ​ർ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​റു പേ​ർ കോ​വി​ഡ് ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ടു. പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

Related posts

Leave a Comment