അലിസ്റ്റർ കുക്കിന് ഇരട്ട സെഞ്ചുറി; ഇം​ഗ്ല​ണ്ടി​നു 164 റൺസ് ലീ​ഡ്

മെ​ല്‍ബ​ണ്‍: റി​ക്കാ​ര്‍ഡു​മാ​യി ഇ​ര​ട്ട സെ​ഞ്ചു​റി കു​റി​ച്ച അ​ലി​സ്റ്റ​ര്‍ കു​ക്കി​ന്‍റെ മി​ക​വി​ല്‍ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് മേ​ല്‍ക്കൈ. ഒ​രു വി​ക്ക​റ്റ് മാ​ത്രം കൈ​യി​ലി​രി​ക്കേ ഇം​ഗ്ല​ണ്ടി​ന് 164 റ​ണ്‍സി​ന്‍റെ ലീ​ഡോ​ടെ നാ​ലാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങാം. ഒ​മ്പ​ത് വി​ക്ക​റ്റി​ന് 491 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ഇം​ഗ്ല​ണ്ട് മൂ​ന്നാം ദി​നം അ​വ​സാ​നി​പ്പി​ച്ചു.

244 റ​ണ്‍സു​മാ​യി കു​ക്കും 15 പന്ത് നേരിട്ട് റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണു​മാ​ണ് ക്രീ​സി​ല്‍. ക​ഴി​ഞ്ഞ പ​ത്ത് ടെ​സ്റ്റ് ഇ​ന്നിം​ഗ്‌​സി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി പോ​ലും നേ​ടാ​ന്‍ ബു​ദ്ധി​മു​ട്ടി​യ കു​ക്ക്, ക​രി​യ​റി​നെത്ത​ന്നെ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട അ​വ​സ​ര​ത്തി​ല്‍ ഇ​ര​ട്ട സെ​ഞ്ചു​റി​യു​മാ​യി വി​മ​ര്‍ശ​ക​രു​ടെ വാ​യ​ട​പ്പി​ച്ചു.

409 പ​ന്തി​ല്‍നി​ന്നാ​ണ് കു​ക്ക് 244 റ​ണ്‍സി​ലെ​ത്തി​യ​ത്. പ്ര​സി​ദ്ധ​മാ​യ മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ഒ​രു സ​ന്ദ​ര്‍ശ​ക ടീം ​ബാ​റ്റ്‌​സ്മാ​ന്‍ ടെ​സ്റ്റി​ല്‍നേ​ടു​ന്ന ഉ​യ​ര്‍ന്ന സ്‌​കോ​റാ​ണ് കു​ക്ക് സ്വ​ന്ത​മാ​ക്കി​യ​ത്. 1984ല്‍ ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ വി​വ് റി​ച്ചാ​ര്‍ഡ്‌​സ് നേ​ടി​യ 208 റ​ണ്‍സാ​യി​രു​ന്നു ഇ​തി​നു​മു​മ്പ​ത്തെ വ​ലി​യ സ്‌​കോ​ര്‍.

200 ക​ട​ന്ന കു​ക്ക് എം​സി​ജി​യി​ല്‍ ഒ​രു ഇം​ഗ്ലീ​ഷ് ബാ​റ്റ്‌​സ്മാ​ന്‍ നേ​ടു​ന്ന ഉ​യ​ര്‍ന്ന സ്‌​കോ​റും കു​റി​ച്ചു. 1928ല്‍ ​വാ​ലി ഹാ​മണ്ട്് കു​റി​ച്ച 200 റ​ണ്‍സാ​ണ് കു​ക്കി​നു മു​ന്നി​ല്‍ പ​ഴ​ങ്ക​ഥ​യാ​യ​ത്. 151 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ കു​ക്കി​ന്‍റെ അ​ഞ്ചാം ഇ​ര​ട്ട ശ​ത​ക​മാ​ണ്. റ​ണ്‍ വേ​ട്ട​യി​ല്‍ കു​ക്ക് ആ​റാം സ്ഥാ​ന​ത്തേ​ക്കു ക​ട​ന്നു. വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ ബ്ര​യാ​ന്‍ ലാ​റ​യെ​യാ​ണ് കു​ക്ക് 11,956 റ​ണ്‍സു​മാ​യി പി​ന്ത​ള്ളി​യ​ത്.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞ ഓ​സ്‌​ട്രേ​ലി​യ പ​ര​മ്പ​ര​യി​ല്‍ 5-0ന്‍റെ ​സ​മ്പൂ​ര്‍ണ ജ​യം നേ​ടു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍ കു​ക്കി​ന്‍റെ ഇ​ന്നിം​ഗ്‌​സ് പു​റ​ത്തു​വ​ന്ന​തോ​ടെ ഓ​സ്‌​ട്രേ​ലി​യ ആ ​പ്ര​തീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​രും.

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 192 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ക​ളി തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് വൈ​കാ​ത​തെ​ന്ന നാ​യ​ക​ന്‍ ജോ ​റൂ​ട്ടി​നെ ന​ഷ്ട​മാ​യി. അ​ര്‍ധ സെ​ഞ്ചു​റി ക​ട​ന്ന റൂ​ട്ടി​നെ (61) പാ​റ്റ് ക​മ്മി​ന്‍സ് ന​ഥാ​ന്‍ ല​യോ​ണി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. 138 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് റൂ​ട്ടി​ന്‍റെ പു​റ​ത്താ​ക​ലി​ലൂ​ടെ ത​ക​ര്‍ന്ന​ത്. പ​ര​മ്പ​ര​യി​ല്‍ റൂ​ട്ടി​ന്‍റെ മൂ​ന്നാം അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ്. പി​ന്നീ​ടെ​ത്തി​യവ​രി​ല്‍നി​ന്ന് വ​ലി​യ ഇ​ന്നിം​ഗ്‌​സ് പു​റ​ത്തു​വ​ന്നി​ല്ല.

ചെ​റി​യ കൂ​ട്ടു​കെ​ട്ടു​ക​ള്‍ക്കു​ശേ​ഷം പ​ല​രും പു​റ​ത്താ​യി. ഒര​റ്റ​ത്ത് വി​ക്ക​റ്റു​ക​ള്‍ വീ​ണ​പ്പോ​ഴും മ​റു​വ​ശ​ത്ത് കു​ക്ക് പി​ടി​ച്ചു നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ക്രി​സ് വോ​ക്‌​സു​മാ​യി ചേ​ര്‍ന്ന് കു​ക്ക് 59 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. വോ​ക്‌​സ് (26) ക​മ്മി​ന്‍സി​ന്‍റെ പ​ന്തി​ല്‍ ടിം ​പെ​യ്‌​നു ക്യാ​ച്ച് ന​ല്കി.

കു​ക്കി​നു മി​ക​ച്ച പി​ന്തു​ണ ന​ല്‍കാ​നു​ള്ള അ​ടു​ത്ത ചു​മ​ത​ല സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​നാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ര്‍ന്നു​ള്ള ഒ​മ്പ​താം വി​ക്ക​റ്റ് സ​ഖ്യം 110 പ​ന്തി​ല്‍ 100 റ​ണ്‍സ് എ​ടു​ത്തു. ബ്രോ​ഡാ​ണ് കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​കാ​രി​യാ​യ​ത്. 63 പ​ന്തി​ല്‍ 56 റ​ണ്‍സ് നേ​ടി​യ ബ്രോ​ഡി​നെ ക​മ്മി​ന്‍സി​ന്‍റെ പ​ന്തി​ല്‍ ഉ​സ്മാ​ന്‍ ഖ​വാ​ജ പി​ടി​കൂ​ടി. ജോ​ഷ് ഹെ​യ്‌​സ​ല്‍വു​ഡ്, ന​ഥാ​ന്‍ ല​യോ​ണ്‍, ക​മ്മി​ന്‍സ് എ​ന്നി​വ​ര്‍ മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

കു​ക്കി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടു ര​ക്ഷ​പ്പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടും സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ കൈ​യി​ല്‍നി​ന്നു വ​ഴു​തു​ക​യാ​യി​രു​ന്നു. ആ​ദ്യം 66ല്‍വ​ച്ചും അ​ടു​ത്ത​ത് 153 ലും ​ജീ​വ​ന്‍ ല​ഭി​ച്ചു.
2011ല്‍ ​ഇ​ന്ത്യ​ക്കെ​തി​രെ എ​ജ്ബാ​സ്റ്റ​ണി​ല്‍ നേ​ടി​യ 294 റ​ണ്‍സാ​ണ് കു​ക്കി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വു​മു​യ​ര്‍ന്ന സ്‌​കോ​ര്‍.

കു​ക്ക്@ റി​ക്കാ​ര്‍ഡ് ബു​ക്ക്

* ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ റ​ണ്‍വേ​ട്ട​ക്കാ​രി​ല്‍ ആ​റാം​സ്ഥാ​നം. മു​ന്നി​ലു​ള്ള​ത് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, റി​ക്കി പോ​ണ്ടിം​ഗ്, ജാ​ക് കാ​ലി​സ്, രാ​ഹു​ല്‍ ദ്രാ​വി​ഡ്, കു​മാ​ര്‍ സം​ഗ​ക്കാ​ര എ​ന്നി​വ​ര്‍ മാ​ത്രം

* ഒാ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ഒ​ന്നി​ലേ​റെ ഡ​ബി​ള്‍ സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ താ​രം. വാ​ലി ഹാമ​ണ്ട് (3), ബ്ര​യാ​ന്‍ ലാ​റ (2) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് കു​ക്കി​ന് മു​മ്പേ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്

* ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ഏ​റ്റ​വു​മ​ധി​കം സ​മ​യം ബാ​റ്റ് ചെ​യ്ത താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും കു​ക്കി​ന് സ്വ​ന്തം. 632 മി​നി​റ്റാ​ണ് മെ​ല്‍ബ​ണി​ല്‍ കു​ക്ക് ഇ​തു​വ​രെ ക്രീ​സി​ല്‍ നി​ന്ന​ത്
* മെ​ല്‍ബ​ണി​ല്‍ ഒ​രു വി​ദേ​ശ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച സ്‌​കോ​ര്‍. മ​റി​ക​ട​ന്ന​ത് വി​വ്്‍ റി​ച്ചാ​ര്‍ഡ്‌​സി​നെ (208)

Related posts