സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി: വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം​ ജേതാക്കൾ

നാ​​ദാ​​പു​​രം: പു​​റ​​മേ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന 33 മ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ചാ​​മ്പ്യ​​ൻ​​മാ​​രാ​​യി. വ​​യ​​നാ​​ടി​​നെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് കോ​​ട്ട​​യം കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ 25-17, 25-22, 25-12. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് കോ​​ട്ട​​യ​​ത്തി​​നുവേ​​ണ്ടി ക​​ളി​​ച്ച​​ത്.

അ​​ണ്ട​​ർ 20 ദേ​​ശീ​​യ വോ​​ളി​​ബോ​​ൾ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ജി​​ൻ​​സി ജോ​​സ​​ഫ് കോ​​ട്ട​​യം ടീ​​മി​​നുവേ​​ണ്ടി ജേ​​ഴ്സി​​യ​​ണി​​ഞ്ഞു. സ്പോ​​ട്സ് കൗ​​ൺ​​സി​​ൽ കോ​​ച്ച് അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് കോ​​ട്ട​​യം മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​ത്.

Related posts