അപ്പോ അറിയാം അല്ലേ; പ്രത്യേക കോ​മ്പിംഗ് ഓപ്പറേഷൻ; പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും വാറണ്ട് കേസ് പ്രതികളും ഉൾപ്പെടെ 130 പേർ പോലീസ്പിടിയിൽ

കൊ​ല്ലം: പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും വാ​റ​ണ്ട് പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലുമു​ത​ൽ രാ​ത്രി ഒ​ന്പത് വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ലാ​ണ് പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യ 11 ഓ​ളം പേ​രെ​യും വി​വി​ധ കേ​സു​ക​ളി​ലാ​യി 130 വാ​റ​ണ്ട് പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൈ​വ​ശം വ​ച്ച​തി​നും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും നാ​ല് പേ​ർ​ക്കെ​തി​രെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 76 പേ​ർ​ക്കെ​തി​രെ​യും അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓാ​ടി​ച്ച​തി​ന് 19 പേ​ർ​ക്കെ​തി​രേ​യും പൊ​തു​നി​ര​ത്തി​ൽ മ​ദ്യ​പി​ച്ച് ക​ല​ഹം ഉ​ണ്ടാ​ക്കി​യ​തി​നും പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​നും 23 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 789 പേ​ർ​ക്കും പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​ന് 38 പേ​ർ​ക്കും പി​ഴ ചു​മ​ത്തി. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കൊ​ല്ലം, ചാ​ത്ത​ന്നൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​ക​ൾ ജി​ല്ല​യി​ൽ തു​ട​രു​മെ​ന്ന് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts