പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് 2019; വിവി പാ​റ്റ് മെ​ഷീ​നു​ക​ള്‍ കൊ​ല്ല​ത്ത് എ​ത്തി​ച്ചു

കൊല്ലം: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് 2019 ലേ​ക്കു​ള്ള വിവി പാ​റ്റ് മെ​ഷീ​നു​ക​ള്‍ കൊ​ല്ല​ത്ത് എ​ത്തി​ച്ചു. വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്റെ പ്രി​ന്‍റു​ചെ​യ്ത വി​വ​രം ന​ല്‍​കു​ന്ന​തി​നു​ള്ള 2840 വോ​ട്ട​ര്‍ വെ​രി​ഫ​യ​ബി​ള്‍ പേ​പ്പ​ര്‍ ഓ​ഡി​റ്റ് ട്ര​യ​ല്‍ മെ​ഷീ​നു​ക​ളാ​ണ് ഹൈ​ദ്രാ​ബാ​ദി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​ത്.

ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 1944 ബൂ​ത്തു​ക​ളി​ലേ​ക്കാ​ണ് മെ​ഷീ​നു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക. ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ടാ​യാ​ല്‍ പ​ക​രം ഉ​പ​യോ​ഗ​ത്തി​നാ​യി 46 ശ​ത​മാ​നം അ​ധി​കം യൂ​ണി​റ്റു​ക​ള്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് വി.​വി പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ പ​രി​ശോ​ധ​ന 25ന് ​തു​ട​ങ്ങും.

ക​രി​ക്കോ​ട് വെ​യ​ര്‍​ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ല്‍ പോ​ലീ​സ് കാ​വ​ലി​ലാ​ണ് ഇ​വ സൂ​ക്ഷി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ​്ക്കുശേ​ഷം ഹൈ​ദ്രാ​ബാ​ദ് ഇ​ല​ക്‌​ട്രോ​ണി​ക് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മ​റ്റ​ഡി​ല്‍ നി​ന്ന് പു​ന​ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​രും എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​യ ജ​യ​ന്‍ എം. ​ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 11 അം​ഗ സം​ഘം മെ​ഷീ​നു​ക​ള്‍ അ​ഞ്ച് ക​ണ്ട​യി​ന​റു​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍ പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ. ​ബ​ര്‍​ന​ഡി​ന്‍, ഗോ​പ​കു​മാ​ര്‍, പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ. ​കു​ഞ്ഞു​മോ​ന്‍, വി​നോ​ദ് ച​ന്ദ്ര​ന്‍, വെ​യ​ര്‍​ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ എ​സ്. പ്ര​വീ​ണ്‍ കു​മാ​ര്‍, മാ​നേ​ജ​ര്‍ എ​സ്. ദി​ലീ​പ് കു​മാ​ര്‍, മ​റ്റു റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷം മെ​ഷീ​നു​ക​ള്‍ പോ​ലീ​സ് കാ​വ​ലോ​ടെ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി.

Related posts