പെ​രു​മ​ഴ​യ​ത്ത് സം​സ്ഥാ​ന പാ​ത​യി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി! ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത്‌ ധി​ക്കാ​ര​പ​ര​മാ​യ മറുപടി

മു​ക്കം: ശ​ക്ത​മാ​യ മ​ഴ​യി​ലും സം​സ്ഥാ​ന പാ​ത​യി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​താ​യി പ​രാ​തി.

രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത് റോ​ഡി​ൽ നി​റ​യെ വെ​ള്ള​മാ​യി​ട്ടും അ​തൊ​ന്നും ഗൗ​നി​ക്കാ​തെ സം​സ്ഥാ​ന പാ​ത​ത്തി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​യി​രു​ന്നു.

എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ ചെ​റി​യ മ​ഴ​യ​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ല എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​റു​പ​ടി.

ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന മ​ഴ​വെ​ള്ള​ത്തി​നി​ട​യി​ലാ​യി​രു​ന്നു മ​ഴ​ക്കോ​ട്ട് ധ​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​പാ​ത​യു​ടെ ഡ്രൈ​നേ​ജ് നി​ർ​മാ​ണ​ത്തി​ൽ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​പാ​ത​യി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള മു​ത്തേ​രി വ​ള​വി​നോ​ട് ചേ​ർ​ന്നാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

മ​ഴ​യ​ത്ത് ന​ട​ത്തി​യ പ്ര​വൃ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ധി​കൃ​ത​ർ ധി​ക്കാ​ര​പ​ര​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment