അന്ന് സത്യം പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി! പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണ് ദി​ലീ​പിന്‍റേ​തെ​ന്ന് വ്യ​ക്തം; പി.​സി.​ജോ​ര്‍​ജ് പറയുന്നു…

കോട്ടയം: ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെടു​ത്ത​ലി​ന് പി​ന്നാ​ലെ ദിലീപിന്‍റെ കേസ് പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ചതാണെ​ന്ന് ആ​രോ​പി​ച്ച് പി.​സി.​ജോ​ര്‍​ജ്.

കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​ത്യം താ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​രും ത​ന്നെ ഒ​റ്റ​പ്പെടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റി​ച്ചു.

ദി​ലീ​പ് കേ​സ് പു​ന​ര​ന്വേ​ഷ​ണം വേ​ണം. ഡി​ഐ​ജി. ശ്രീ​ലേ​ഖ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദി​ലീ​പ് കേ​സ് അ​ടി​മു​ടി പു​ന​ര​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്.

പോ​ലീ​സ് ക്ര​മവി​രു​ദ്ധ​മാ​യി ഇ​ട​പെ​ട്ട് കെ​ട്ടി​ച്ച​മ​ച്ച​താ​ണ് കേ​സെന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ന്നുവെന്നും പി.സി. ജോർജ് പറയുന്നു.

പോ​ലീ​സി​ന്‍റെ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണം. തെ​റ്റുചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ശി​ക്ഷി​ക്ക​ണം.

ദി​ലീ​പ് കേ​സി​ന്‍റെ സ​ത്യാ​വ​സ്ഥ താന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍ ഇ​പ്പോ​ഴെ​ങ്കി​ലും സ​ത്യം മ​ന​സിലാ​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി​ഷ​പ്പ് ഫ്രാ​ങ്കോ​യു​ടെ കേ​സി​ലും ഞാ​ന്‍ പ​റ​ഞ്ഞ​താ​യി​രു​ന്നു സ​ത്യം എ​ന്ന് കോ​ട​തി വി​ധി തെ​ളി​യി​ച്ചു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈയാളു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ഈ ​കേ​സി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍- പി.​സി.​ജോ​ര്‍​ജ് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment