സണ്ണിച്ചായന്‍റെ സ്ഥിരം പരിപാടി..! പുറപ്പെടേണ്ട സമയമായിട്ടും കണ്ടക്ടറെ കണ്ടില്ല; യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് തപ്പിച്ചെന്നപ്പോൾ മദ്യപിച്ച് പൂസായ നിലയിൽ കണ്ടക്ടർ സണ്ണി; പിന്നെ സംഭവിച്ചത്…

ക​ണ്ട​ക്ട​ർ പൂ​സാ​യതിനെ തുടർന്ന് സ​ർ​വീസ് വൈ​കി;  കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് പുറപ്പെടേണ്ട ബസിലെ കണ്ടക്ടറെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയത്

മാ​ന​ന്ത​വാ​ടി: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും ഇ​ന്ന​ലെ രാ​ത്രി 10.30ന് ​പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പി.​എം. സ​ണ്ണി​യെ​യാ​ണ് ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ വ​ഴി സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

പു​രു​ഷ​ൻ​മാ​രും സ​ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ രാ​ത്രി ഗാ​രേ​ജി​ൽ ത​ടി​ച്ചു​കൂ​ടി ബ​ഹ​ളംവ​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ മ​റ്റൊ​രു ക​ണ്ട​ക്ട​റെ വ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കെഎ​സ്ആ​ർ​ടി​സി ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെക്​ട​റ​ട​ക്ക​മു​ള്ളവർ ഗാ​രേ​ജി​ലെ​ത്തി​ ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച​തി​ൽ സ​ണ്ണി മ​ദ്യ​പി​ച്ചു ണ്ടെന്ന് വ്യ​ക്ത​മാ​വു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ക​യും ചെ​യ്തു. സ​ണ്ണി​ക്കെ​തി​രെ മു​ന്പും പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Related posts