‘ധ​ർ​മ്മ​ട​ത്ത് സാ​ക്ഷാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​റ​ച്ചെ​ങ്കി​ലും ധ​ർ​മ്മ​സ​ങ്ക​ട​ത്തി​ൽ ആ​യെ​ങ്കി​ൽ ജ​ന​വി​കാ​രം ത​മാ​ശ​യ​ല്ല, എ​ല്ലാം ഇ​വി​ടം​കൊ​ണ്ട് തീ​ർ​ന്നു എ​ന്ന് ധ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് പോ​ലും ന​ഷ്ട​പ്പെ​ടും’: മു​ന്ന​റി​യി​പ്പു​മാ​യി സി. ​ആ​ർ മ​ഹേ​ഷ്

കൊ​ല്ലം: കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യെ​ച്ചൊ​ല്ലി ഗ്രൂ​പ്പ് പോ​ര് ന​ട​ക്കു​ന്ന​തി​നി​ടെ സ്വ​ന്തം പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി എം​എ​ൽ​എ സി.​ആ​ർ മ​ഹേ​ഷ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ധ​ർ​മ്മ​ട​ത്ത് സാ​ക്ഷാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​റ​ച്ചെ​ങ്കി​ലും ധ​ർ​മ്മ​സ​ങ്ക​ട​ത്തി​ൽ ആ​യെ​ങ്കി​ൽ, ത​ളി​പ്പ​റ​മ്പി​ലും, പ​യ്യ​ന്നൂ​രി​ലും സി​പി​എ​മ്മി​നു പോ​ലും അ​ടി​പ​ത​റാ​മെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ൾ​ക്ക​രു​ത്ത് കാ​ണാ​തി​രു​ന്നു​കൂ​ടാ. ഇ​ത് സി​പി​എമ്മിന് ​മാ​ത്ര​മ​ല്ല ബാ​ധ​കം 50,000 തി​നും ,80,000 വും ​വോ​ട്ടു​ക​ൾ​ക്ക് ജ​യി​ച്ച യു​ഡി​എ​ഫ് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​നി അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കാം അ​താ​ണ് ച​രി​ത്ര​വും കാ​ല​വും.

പ​ല്ല് കു​ത്തി മ​ണ​പ്പി​ക്കു​ന്ന​തി​നേ​യും സു​ഗ​ന്ധ​മാ​യി കാ​ണു​ന്ന​വ​ർ. നാ​റു​ന്ന​തും, മ​ണ​ക്കു​ന്ന​തും അ​റി​യാ​ത്ത​വ​ർ. ജ​ന​വി​കാ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​വ​ർ. എ​ല്ലാം ഇ​വി​ടം​കൊ​ണ്ട് തീ​ർ​ന്നു എ​ന്ന് ധ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ തെ​റ്റാ​ണ്.​അ​ല്പം എ​ങ്കി​ലും ഇ​ന്ത്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് പോ​ലും ന​ഷ്ട​പ്പെ​ടും. ഇ​ത് പ​ക്ഷം പ​റ​ച്ചി​ലാ​യി കാ​ണേ​ണ്ട.

വി​ശ​ക്കു​ന്ന​വ​ന്‍റെ, വി​യ​ർ​ക്കു​ന്ന​വ​ന്‍റെ, പ​ണി​യെ​ടു​ക്കു​ന്ന​വ​ന്‍റെ, ഈ ​മ​ഹാ പ്ര​സ്ഥാ​ന​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​ൽ മാ​റി​യും മ​റി​ഞ്ഞും പാ​ർ​ട്ടി നോ​ക്കാ​തെ വോ​ട്ട് ചെ​യ്യു​ന്ന നി​ഷ്പ​ക്ഷ മ​തി​ക​ളാ​യ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ വി​കാ​രം പ​ങ്കു​വ​ച്ചു എ​ന്ന് മാ​ത്രം. അ​പ്രി​യ സ​ത്യ​ങ്ങ​ൾ പ​റ​യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ ഓ​ർ​ത്ത് ദുഃ​ഖ​മി​ല്ല. നേ​ടി​യ​തെ​ന്ന് നാം ​സ്വ​യം ക​രു​തു​ന്ന​തൊ​ന്നും നാം ​കൊ​ണ്ടു​വ​ന്ന​ത​ല്ല​ല്ലോ, നാം ​ഒ​റ്റ​യ്ക്ക് നേ​ടി​യ​തും അ​ല്ല​ല്ലോ.

Related posts

Leave a Comment