മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ഹ​ത്ത് വാ​ഹ​നം ത​ട്ടി എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ്ദ​നം. നാ​ല് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡ്രെെ​വ​ർ​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ചാ​വ​ക്കാ​ട് ത​ക​ർ​ന്ന റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി സ​ഹാ​യി​ച്ചി​രു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ഹ​ത്ത് വാ​ഹ​നം ത​ട്ടി എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സം​ഘ​ർ​ഷം.

ഡ്രൈ​വ​ർ വി​ഘ്നേ​ഷി​ന്‍റെ മു​ഖ​ത്ത് പ​രു​ക്കേ​റ്റു. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ല് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചി​കി​ത്സ തേ​ടി. ചാ​വ​ക്കാ​ട് പൊ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കൊ​ച്ചി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം ഡി​വെെ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് ഡ്രെെ​വ​റേ​യും പ്ര​വ​ർ​ത്ത​ക​രേ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 

Related posts

Leave a Comment