തന്നെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ ഉണ്ടാക്കിയെന്ന പരാതിയുമായി നടൻ അജാസ് ഖാനെതിരേ നടി പായല്‍ റോഹ്തഗി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അജാസ് ഖാനെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അജാസ് ഖാനെതിരെ പരാതിയുമായി പായൽ എത്തിയിരിക്കുന്നത്.
തന്റെ സുരക്ഷയെപ്പറ്റി ആശങ്കയുണ്ടെന്ന് കാട്ടി മുംബൈ സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിനാണ് നടി പരാതി നൽകിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആശയം പ്രചരിപ്പിച്ചതിനാണ് കഴിഞ്ഞ ദിവസം നടന് അജാസ് ഖാന് അറസ്റ്റിലായത്. മുംബൈ സൈബര്‍ പോലീസാണ് അജാസ് ഖാനെ അറസ്റ്റ് ചെയ്തത്. കോടതി അജാസ് ഖാനെ 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.