ജം​ബോ ക​മ്മിറ്റി​ക​ള്‍ പി​രി​ച്ചു​വി​ട്ടാ​ല്‍ ആ​രൊ​ക്കെ പ​ടി​ക്കു​പു​റ​ത്താ​കും ? ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി

ഇ.​ അ​നീ​ഷ്

കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ന്‍ വ​രി​ക​യും പു​ന​സം​ഘ​ട​ന ഉ​റ​പ്പാ​കു​ക​യും ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി തു​ട​ങ്ങി.

ആ​രോ​ടും ഉ​ത്ത​വ​രാ​ദി​ത്ത​മി​ല്ലാ​ത്ത ജം​ബോ ക​മ്മ​ിറ്റി​ക​ള്‍ പി​രി​ച്ചു​വി​ടു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ച​തോ​ടെ നേ​താ​ക്ക​ള്‍ ആ​കെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ണ്. നൂ​റോ​ളം നേ​താ​ക്ക​ന്മാ​രാ​ണ് ഓ​രോ ഡി​സി​സി​ക​ളി​ലും ഉ​ള്ള​ത്.​

നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ​ര​മാ​വ​ധി 51 പേ​ര്‍ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു​ള്ള​ത്. ഇ​തി​ന് ഹൈ​ക്ക​മാ​ന്‍​ഡും പ​ച്ച​ക്കൊ​ടി​കാ​ണി​ച്ചാ​ല്‍ ഒ​രു വ​ലി​യ വി​ഭാ​ഗം നേ​താ​ക്ക​ളും പ​ടി​ക്കു​പു​റ​ത്താ​കും.

ഇ​ത് ആ​രൊ​ക്കെ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. പ​ഴ​യ​തു​പോ​ലെ​യ​ല്ല ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മൊ​ന്നും ഇ​പ്പോ​ള്‍ സ​ജീ​വ​മ​ല്ല. അ​നു​യാ​യി​ക​ളു​ടെ ഫോ​ണ്‍ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തോ​ടെ പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ചാ​ക്കി​ലാ​ക്കാ​നാ​ണ് സ്ഥാ​ന​മോ​ഹി​ക​ളു​ടെ നീ​ക്കം.

മു​ന്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി മു​ത​ല്‍ കെ​എ​സ് യു ​നേ​താ​വ് വ​രെ കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​ന്‍ അ​ണി​യ​റ​യി​ല്‍ നീ​ക്കം തു​ട​ങ്ങി.

ഡി​സി​സി ത​ല​പ്പ​ത്ത് മാ​റ്റം വ​രു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് യു.​രാ​ജീ​വ​നെ നീ​ക്കി​യാ​ല്‍ സ്ഥാ​ന​ത്തി​നാ​യി അ​ര​ഡ​സ​നോ​ളം നേ​താ​ക്ക​ള്‍ രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ സ​ജീ​വ​മാ​യി.

സു​ധാ​ക​ര​ന്‍റെ കോ​ഴി​ക്കോ​ട്ടെ വി​ശ്വ​സ്ത​നാ​യ കെ ​ജ​യ​ന്തി​നെ നേ​തൃ​ത്വ​ത്തി​ല്‍ നി​യോ​ഗി​ക്കു​മെ​ന്ന ച​ര്‍​ച്ച എ, ​ഐ ഗ്രൂ​പ്പു​ക​ള്‍​ക്കി​ട​യി​ലു​മു​ണ്ട്. ര​ണ്ട് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​ണ് പ്ര​സി​ഡ​ന്‍റാ​കാ​ന്‍ മോ​ഹി​ക്കു​ന്ന പ്ര​ധാ​നി​ക​ള്‍.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ കെ ​മു​ര​ളീ​ധ​ര​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​ണ്. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പി​ന്തു​ണ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

മ​റ്റൊ​രു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സാ​ക​ട്ടെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. എം.​കെ. രാ​ഘ​വ​ന്‍ എം​പി​ക്കും നി​യാ​സി​നോ​ടാ​ണ് താ​ത്പര്യം. ത​ല​മു​റ​മാ​റ്റ​മെ​ന്ന പേ​രി​ല്‍ കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​ക്കാം.

Related posts

Leave a Comment