ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്ക് ‘കൺസഷൻ തരില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന് ബ​സ് ഓ​പ്പ​റേറ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കോ​ട്ട​യം: ജൂ​ണ്‍ ഒ​ന്നു മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന വാ​ർ​ത്ത​യു​മാ​യി സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ലെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ബ​സ് ഓ​പ്പ​റേറ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നു ബ​ന്ധ​മി​ല്ലെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​സു​രേ​ഷ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷം സ്വ​കാ​ര്യ ബ​സു​ക​ളും പ്ര​തി​നി​ധീക​രി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ലാ ഘ​ട​ക​ങ്ങ​ളാ​ണു ബ​സ് ഓ​പ്പ​റേ​റ്റ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ. കോ​ട്ട​യം ജി​ല്ല​യി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം സ്വ​കാ​ര്യ​ബ​സു​ക​ളും ബ​സ് ഓ​പ്പ​റേ​റ്റ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ത്വ​മു​ള്ള​വ​രാ​ണ്.

സ്വ​കാ​ര്യ ബ​സ ്ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണു ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നി​ലു​ള്ള​ത്. അ​ന്യാ​യ​മാ​യ വി​ല വ​ർ​ധ​ന​വ് ഡീ​സ​ലി​ന്‍റെ പ്ര​ധാ​ന ഉ​പ​ഭോക്താ​ക്ക​ളാ​യ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള പോം​വ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ സൗ​ജ​ന്യം നി​ർ​ത്ത​ലാ​ക്കു​ക​യാ​ണെ​ന്നു​ള്ള അ​ഭി​പ്രാ​യ​മി​ല്ല. പ​ക​രം നി​യ​മാ​നു​സൃ​ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​ന്ധ​നം ന്യാ​യ​വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14ന് ​സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ബ​സ് ഉ​ട​മ​ക​ളും സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക​യോ നി​കു​തി നി​ര​ക്കു​ക​ൾ കു​റ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഒ​രു ത​ട​സ​വു​മി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts